മലയാള സര്‍വ്വകലാശാല നടത്തിയ ഗവേഷക വിദ്യാര്‍ഥികള്‍ക്കായുള്ള പ്രബന്ധ മത്സരത്തില്‍ കെ.എം. അലാവുദ്ദീന്ഹുദവിക്ക് ഒന്നാം സ്ഥാനം
മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല ഭരണഭാഷാ ദിനാചാരണത്തിന്റെ ഭാഗമായി ‘ മലയാളം- ഭരണഭാഷ, വൈജ്ഞാനികഭാഷ’ എന്ന വിഷയത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിയ മലയാള പ്രബന്ധരചന മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥി
കെ.എം. അലാവുദ്ദീന്‍ ഹുദവി പുത്തനഴി ഒന്നാം സ്ഥാനം നേടി.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, മലയാള വിഭാഗം വിദ്യാര്‍ത്ഥിനി
വിനീത വിജയനാണ് രണ്ടാം സ്ഥാനം.
അറബ് ലോകത്തെ ധൈഷണിക പ്രതിഭ ഡോ.സുല്‍ത്താന്‍ ബിന്‍മുഹമ്മദ് അല്‍ ഖാസിമിയുടെ സാംസ്കാരിക വ്യവഹാരങ്ങളെ കുറിച്ചുള്ള ഹുദവിയുടെ രണ്ട് പുസ്തകങ്ങള്‍ ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നേരിട്ടെത്തി പ്രകാശനം ചെയ്തിരുന്നു. ഇന്ത്യന്‍ സാഹചര്യത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ സ്വന്തം ജീവിതത്തില്‍ ദിശാബോധം നല്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുളള അറബി ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
അംബേദ്കര്‍ നാഷണല്എക്സലന്സി അവാര്‍ഡ്, കെ. മൊയ്തുമൗലവി സാഹിത്യ അവാര്‍ഡ്, പി.എം മുഹമ്മദ് കോയ ഫൗണ്ടേഷന് എക്സലന്‍സി അവാര്‍ഡ്, പുരോമന കലാ സാഹിത്യ സംഘംചെറുകഥാ അവാര്‍ഡ്, എന്നിവ നേടി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ദേശീയ തലത്തില്‍ നടത്തിയഇംഗ്ലീഷ് പ്രബന്ധ രചനാ മത്സരത്തിലും കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് നടത്തിയ അഖില കേരള മലയാള പ്രബന്ധ രചനാ മത്സരത്തിലും കെ.എ.ടി.എഫ് അധ്യാപകര്‍ക്കായി നടത്തിയദേശീയ അറബിക് പ്രബന്ധരചനാ മത്സരത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അലാവുദ്ദീന്‍ ശ്രീനാരായണ ഗുരുവിനെ ക്കുറിച്ച് പ്രഥമ അറബി ജീവ ചരിത്ര ഗ്രന്ഥം തയ്യാറാക്കാനൊരുങ്ങുകയാണ്.
ചടങ്ങില്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വെള്ളത്തോള്‍ സര്‍ട്ടിഫിക്കറ്റും പുരസ്കാരവും സമ്മാനിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]