ഇന്റര്‍സോണ്‍ ഫുട്‌ബോള്‍: ഇം എം ഇ എ, ഐ എസ് എസ് കോളജുകള്‍ ഫൈനലില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ ഫുട്‌ബോളിന്റെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍
ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടിയും ഐഎസ് എസ് കോളജ് പെരിന്തല്‍മണ്ണയും ഫൈനലില്‍ പ്രവേശിച്ചു.
ആദ്യ സെമിയില്‍ ഐ.എസ്.എസ്.കോളജ് പെരിന്തല്‍മണ്ണ സെന്റ് ജോസഫ് കോളജ് ദേവഗിരിയെ 4-2 എന്ന സ്‌കോറിലും, രണ്ടാം സെമിയില്‍ ഇ, എം.ഇ.എ കോളജ് കൊണ്ടോട്ടി ഫാറൂഖ് കോളജിനെ 1-0 എന്ന സ്‌കോറില്‍ മുട്ടുകുത്തിക്കുകയായിരുന്നു.

Sharing is caring!