ചെരുപ്പടിമലയിലെ കോറിക്കുഴിയില്‍ യുവാവ് മരിച്ച നിലയില്‍

ചെരുപ്പടിമലയിലെ  കോറിക്കുഴിയില്‍ യുവാവ് മരിച്ച  നിലയില്‍

മലപ്പുറം: ചെരുപ്പടിമലയിലെ കോറിക്കുഴിയില്‍യുവാവ് മരിച്ച നിലയില്‍. കണ്ണമംഗലം ചെരുപ്പടിമലയില്‍ ആളുകള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന കോറിക്കുഴിയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടിയിരുപ്പ് കോളനിയില്‍ താമസിക്കുന്ന പൂക്കാടന്‍ വീട്ടില്‍ ചെലമ്പാട്ടി ബാബുവാണു 44 ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. കുളിക്കാനായി ഈ കുളത്തില്‍ ഇയാള്‍ ഇറങ്ങിയതായി കണ്ടവരുണ്ട്. എന്നാല്‍ കുറെ സമയം കഴിഞ്ഞിട്ടും ആളെ കാണാത്തതിനാല്‍ അന്വേഷിക്കുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഇയാള്‍ കുളത്തിലിറങ്ങുന്നത്. ഇയാള്‍ക്ക് നീന്തല്‍ വശമുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു മലപ്പുറം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും എത്തിയ സേനാംഗങ്ങള്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍
കുളത്തില്‍ മൂന്നാള്‍ ആഴത്തില്‍ വെള്ളത്തിനടിയില്‍ നിന്നു ഇയാളെ കണ്ടെത്തി കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നെടിയിരുപ്പ് കോളനി ശ്മശാനത്തില്‍ മറവു ചെയ്തു.
അമ്മ :കൊലത്തി.
ഭാര്യ : ബേബി,
മക്കള്‍ : ആഷിക്, ശിഖ

Sharing is caring!