മാവോവാദി വേട്ടയ്ക്കും യു.എ.പി.എക്കുമെതിരെ ഇടതുപക്ഷം കരഞ്ഞിട്ട് കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മാവോവാദി വേട്ടയ്ക്കും  യു.എ.പി.എക്കുമെതിരെ  ഇടതുപക്ഷം കരഞ്ഞിട്ട്  കാര്യമില്ലെന്ന്  കുഞ്ഞാലിക്കുട്ടി

മലപ്പുറം:മാവോവാദി വേട്ടയ്ക്കും യു.എ.പി.എക്കുമെതിരെ ഇടതുപക്ഷം കരഞ്ഞിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പൊലീസിനെ കയറൂരിവിട്ടുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. യു.എ.പി.എ നിയമത്തെ അനുകൂലിച്ചവര്‍ക്ക്പോലും പന്തീരങ്കാവ് വിഷയത്തില്‍ യു.എ.പി.എ ആവശ്യമുണ്ടോ എന്ന സംശയം ഉള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നുകില്‍ ഉള്ളില്‍ നിന്ന് ചെറുത്ത് തോല്‍പ്പിക്കുക അല്ലെങ്കില്‍ പുറത്ത് നിന്ന് എതിര്‍ക്കാന്‍ കഴിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിരന്തരം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ന്യായീകരിക്കാന്‍ കഴിയാത്ത സംഭവമാണ്. മോവോവാദി വേട്ടയും വാളയാര്‍ പീഡനക്കേസും അതിന് ഉത്തമ ഉദാഹരണമാണെന്നും&ിയുെ;അദ്ദേഹം കുറ്റപ്പെടുത്തി.

മോവോവാദി വേട്ടയിലും യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത കേസിലും വിമര്‍ശനവുമായി രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പടെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Sharing is caring!