പള്ളിക്കല്‍ പഞ്ചായത്ത് ഗ്രാമസഭയില്‍ സംഘര്‍ഷം, 15 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു

പള്ളിക്കല്‍ പഞ്ചായത്ത് ഗ്രാമസഭയില്‍ സംഘര്‍ഷം,  15 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ  തേഞ്ഞിപ്പലം പോലീസ് കേസെടുത്തു

തേഞ്ഞിപ്പലം: പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ ഗ്രാമ സഭയില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. എസ്.സി വനിതാ പ്രസിഡന്റുള്‍പ്പെടെ നാല് പേര്‍ ആശുപത്രിയില്‍. പ്രസിഡന്റിന്റെ വാര്‍ഡായ ഒന്നാം വാര്‍ഡില്‍ കോഴിപ്പുറം സ്‌കൂളില്‍
ഇന്നു വിളിച്ചു ചേര്‍ത്ത ഗ്രാമസഭാ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗത്തിന് ക്വാറം തികയാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ബഹളത്തിനിടയാക്കിയത്.
ലീഗ് നേതാക്കളെ അറിയിക്കാത്തതാണ് കോറം തികയാതിരുന്നതെന്നും ഇത് മിനുട്‌സില്‍ രേഖപ്പെടുത്തണമെന്നുമുള്ള ലീഗ് പ്രവര്‍ത്തകരുടെ ആവശ്യം താന്‍ നിരാകരിച്ചതാണ് പ്രകോപിപ്പിച്ചതെന്നും യോഗം മാറ്റാനുണ്ടായ കാരണം താന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പ്രസിഡന്റിന്റെ വിശദീകരണം. തന്നെ തള്ളി വീഴ്ത്തിയെന്നും ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്നും മിഥുന പോലീസിന് മൊഴി നല്‍കി.
തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത ചില സി.പി.എം അംഗങ്ങളായ ഗ്രാമ പഞ്ചായത്തംഗങ്ങളുടെ ഇടപെടലുമാണ് വിഷയം സംഘര്‍ഷാവസ്ഥക്കിടയാക്കിയതെന്നുമാണ് ലീഗിന്റെ വിശദീകരണം. എന്നാല്‍ മറ്റു വാര്‍ഡുകളില്‍ നിന്നുള്ളവര്‍ ഗ്രാമ സഭക്ക് എത്തിയതല്ലെന്നും ഗ്രാമസഭ നടക്കുന്ന സ്‌കൂളില്‍ നടക്കുന്ന ഗ്രാമ പഞ്ചായത്ത് കേരളോത്സവ ചടങ്ങിനിടെ ഗ്രാമസഭ നടക്കുന്ന ക്ലാസ് റൂമില്‍ നിന്നും ബഹളം കേട്ടതിനെ തുടര്‍ന്ന് സംഭവം അന്വാഷിക്കാനെത്തിയതാണെന്നും ഈ അംഗങ്ങള്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിന്റ് പി മിഥുന, ഗ്രാമ സഭയില്‍ പങ്കെടുക്കാനെത്തിയ സാജിത മാന്താട്ട്പുറം, സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പി ഫസീല, ഫസീലയുടെ രണ്ട് മാസം പ്രായമായ കൈകുഞ്ഞ് എന്നിവരെയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പ്രസിഡന്റിനെ അക്രമിച്ചതിനെതിരെ കണ്ടാലറിയാവുന്ന 15 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
യോഗത്തില്‍ പ്രസിഡന്റിനെ ജുനീര്‍ ആക്രമിച്ചെന്നാരോപിച്ച് പ്രസിഡന്റിന്റെ പിതാവ് പറമ്പന്‍ ഷണ്‍മുഖന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ജുനിറിന്റെ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തിലാണ് ഫസീലക്കും കൈകുഞ്ഞിനും പരുക്കേറ്റത്. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്, എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പള്ളിക്കല്‍ ബസാറില്‍ പ്രതിഷേധ പ്രകടനം നടത്തി.

Sharing is caring!