പൊന്നാനിയുടെ മരുമകളായി മൗറീഷ്യസ് യുവതി

പൊന്നാനിയുടെ  മരുമകളായി  മൗറീഷ്യസ് യുവതി

പൊന്നാനി: പൊന്നാനിയുടെ മരുമകളായി മൗറീഷ്യസ് യുവതി. പൊന്നാനി സ്വദേശിയ മുഹമ്മദ് ബാദുഷയാണ് മൗറീഷ്യസ് യുവതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. പരസ്പര സ്‌നേഹത്തിന് ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ തടസമാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പൊന്നാനിയില്‍ നടന്ന വിവാഹം. പൊന്നാനി സ്വദേശി മായന്ത്രിയകത്ത് കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് ബാദുഷയ്ക്ക് വധുവായി എത്തിയത് മൗറീഷ്യസില്‍ സ്വദേശിനി തസ്‌നീം ബീബിഹാഫിസ റോജോയെന്ന യുവതി. യൂറോപ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിവാഹം സര്‍വ്വസാധാരണമായെങ്കിലും, മൗറീഷ്യസില്‍ നിന്നുള്ള വിവാഹം പൊന്നാനിയില്‍ ആദ്യമായാണ് നടന്നത്. മൗറീഷ്യസിലെ ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ബാദുഷ തന്റെ സഹപ്രവര്‍ത്തക കൂടിയായ മൗറീഷ്യന്‍ യുവതിയുമായുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. പരിചയം പ്രണയത്തിലെത്തുകയും, തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയുമായിരുന്നു. രണ്ടര വര്‍ഷത്തെ പരിചയത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പ് മൗറീഷ്യസില്‍ വെച്ചായിരുന്നു ഇരുവരുടെയും, വിവാഹ നിശ്ചയം. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം പൊന്നാനിയില്‍ വെച്ച് നിക്കാഹും നടന്നു. പൊന്നാനി മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിന് വധുവിന്റെ പിതാവ് ഇഖ്ബാല്‍ റോജോയും, മാതാവ് ഷംനാസ് റോജോയും ഉള്‍പ്പെടെ നിരവധി പേരാണ് മൗറീഷ്യസില്‍ നിന്ന് പൊന്നാനിയിലെത്തിയത്. കേരളത്തെക്കുറിച്ച് ധാരാളം കേട്ടറിഞ്ഞിട്ടുള്ള ഇവര്‍ പൊന്നാനിയുടെ സ്‌നേഹവും,ആവോളം അനുഭവിച്ചറിഞ്ഞു. മൗറീഷ്യസിലെ പ്രാദേശിക ഭാഷയായ റിയോജിന് പുറമെ തസ്‌നീ മിന് ഇംഗ്ലീഷും ഫ്രഞ്ചും, വഴങ്ങും. മലയാളം കൂടി പഠിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് പൊന്നാനിയുടെ വിദേശിയായ മരുമകള്‍.

Sharing is caring!