ഷാർജാ സുൽത്താനെക്കുറിച്ചുള്ള അലാഉദ്ദീൻ ഹുദവിയുടെ രണ്ട് ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു

മലപ്പുറം: യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര ബുക്ക് ഫെയറിൽ പ്രകാശിതമായി. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഗവേഷക വിദ്യാർത്ഥിയായ കെ.എം. അലാഉദ്ദീൻ ഹുദവി പുത്തനഴിയാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.
ദി ചാമ്പ്യൻ ഓഫ് ഹാർട്ട്സ് എന്ന ഇംഗ്ലീഷ് പുസ്തകവും ഇതിന്റെ തന്നെ പരിഭാഷയായ സുൽത്താനു സഖാഫത്തി വൈ ഐകുനത്തിൽ ഇബ്ദാഅ എന്ന അറബി പുസ്തകവുമാണ് ഷാർജ ഭരണാധികാരി, സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ സൈനുൽ ആബിദീന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തത്. ശ്രീ എ.കെ ഫൈസൽ, എ.എ.കെ മുസ്തഫ എന്നിവർ അറബിയുലുള്ള ഗ്രന്ഥം ഏറ്റുവാങ്ങി.
ഷാർജ ഗവൺമെൻറിന്റെ അതിഥിയായാണ് ഹുദവി ചടങ്ങിനെത്തിയത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന് സ്വന്തം ജീവിതത്തിലൂടെ ദിശാബോധം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെകുറിച്ച് അദ്ദേഹം തയ്യാറാക്കിയ ”ഫീ ദിക്‌റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്” എന്ന അറബി ഗ്രന്ഥം നേരത്തെ ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെട്ടിരുന്നു.
കെ. മൊയ്തുമൗലവി സാഹിത്യ അവാര്‍ഡ്, പി.എം മുഹമ്മദ് കോയ ഫൗണ്ടേഷന്‍ എക്‌സലന്‍സി അവാര്‍ഡ്, പുരോമന കലാ സാഹിത്യ സംഘംചെറുകഥാ അവാര്‍ഡ്, എന്നിവ നേടി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ദേശീയ തലത്തില്‍ നടത്തിയഇംഗ്ലീഷ് പ്രബന്ധ രചനാ മത്സരത്തിലും കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നടത്തിയ അഖില കേരള മലയാള പ്രബന്ധ രചനാ മത്സരത്തിലും കെ.എ.ടി.എഫ് അധ്യാപകര്‍ക്കായി നടത്തിയദേശീയ അറബിക് പ്രബന്ധരചനാ മത്സരത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അലാവുദ്ദീന്‍ ശ്രീനാരായണ ഗുരുവിനെ ക്കുറിച്ച് പ്രഥമ അറബി ജീവ ചരിത്ര ഗ്രന്ഥം തയ്യാറാക്കാനൊരുങ്ങുകയാണ്.
ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.മുഹമ്മദ് ബഷീർ, സൈദ് മുഹമ്മദ്, പി.വി മോഹൻകുമാർ, ലിപി അക്ബർ എന്നിവർ പങ്കെടുത്തു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്