ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനെത്തുന്നവരെ ലക്ഷ്യംവെച്ച് കേരളത്തില്‍നിന്നും മയക്കുമരുന്ന് കടത്ത്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 1.470 കിലോഗ്രാം ഹാഷിഷുമായി കഴിഞ്ഞ ദിവസംപെരിന്തല്മണ്ണ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി താഹിറമന്സില് മൊയ്തീന് ജെയ്സല്‍ (37) നെയാണ് പെരിന്തല്‍മണ്ണ എ എസ് പി രീഷ്മ രമേശന് ന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ സിഐ വി .ബാബുരാജ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജയ്സലിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ മൊയ്തീന് ജെയ്സല്‍ എന്ന ജെയ്സല്‍ മുമ്പ് ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഖത്തറില്‍ വച്ച് പരിചയപ്പെട്ട ചിലരുമായി ചേര്‍ന്ന് പിന്നീട് മയക്കുമരുന്ന് കച്ചവടത്തി
ലേര്പ്പെടുകയായിരുന്നു. ഏജന്റുമാരെ ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമുള്ള എയര്‍പോര്‍ട്ടുകളിലും പരിസരങ്ങളിലും വെച്ചാണ്ഇവര് തയ്യാറാക്കി വെച്ചിട്ടുള്ള ബാഗേജുകള്‍ പാസഞ്ചര്മാര്ക്ക്കൈമാറുന്നത്..ബാഗുമായെത്തിയ കാരിയറെ തിരിച്ചറിയത്തക്ക വിവരങ്ങളൊന്നും തന്നെ സംഘത്തിലുള്ളവര്‍ പാസഞ്ചറിന് കൊടുക്കില്ല. മയക്കുമരുന്ന് കള്ളക്കടത്തിനു നേതൃത്വം നല്‍കുന്നത് ഇതേകേസില്‍ ഖത്തറില്‍ ജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം. വാട്സപില്‍ വിര്‍ച്ച്വല്‍ നമ്പറുപയോഗിച്ചാണ് നാട്ടിലെ ഏജന്റുമാരെ ബ്ന്ധപ്പെടുന്നതും ഖത്തറിലെത്തിച്ച മയക്കുമരുന്ന് കൈമാറാനായി നിര്‍ദ്ദേശിക്കുന്നതും. ഖത്തര്‍ ജയിലില്‍ നിന്നും ഏജന്റുമാരെ പരസ്പരം ബന്ധിപ്പിക്കുന്നതും പണം കൈമാറ്റം ചെയ്യുന്നതും ഇതുവഴി ജയിലില്‍ കിടന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന ഈ സംഘത്തില്‍ പെട്ടവരാണ്. മലയാളികളും കൂടെ ശ്രീലങ്ക,നേപ്പാള്‍ എന്നീ രാജ്യത്തുള്ളവരുമുണ്ടെന്നും പറയുന്നു .വാട്സാപ് വിര്‍ച്വല്‍ നമ്പര്‍ വഴി മാത്രം മറ്റുള്ളവരെ ബന്ധപ്പെടുന്ന ഈ സംഘത്തിലെ മലപ്പുറം ജില്ലയിലെ ഏജന്റുമാരെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാപോലീസ് മേധാവി കൂടിയായ യു.അബ്ദുള്‍ കരീം നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും എ എസ് പി അറിയിച്ചു .
ഖത്തറിലേക്ക് മാരകശേഷിയുള്ള ഹെറോയിന്‍,ബ്രൗണ്‍ഷുഗര്‍,കൊക്കെയ്ന്‍, ട്രമഡോള്‍ ,ഹാഷിഷ് തുടങ്ങിയവയുള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ കടത്താനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായും ഇവര്‍ക്ക് വേണ്ടി പാസഞ്ചര്‍മാരെ കണ്ടെത്താന്‍ പല ഭാഗത്തും ഏജന്റുമാരുള്ളതായും പറയുന്നു . ബാഗില്‍ ഇന്‍ ബില്‍റ്റായി ഒളിപ്പിച്ച് സ്കാനറില്‍ പെടാതിരിക്കാന്‍ പ്രത്യേക ബ്ലേക്ക്സ്പോഞ്ച് പേപ്പറും മറ്റും വച്ചാണ് പായ്ക്കിംഗ്. സൂക്ഷമമായി പരിശോധിച്ചാല്‍ മാത്രമേ ബാഗിനുള്ളില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താനാവൂ എന്നുമാത്രമല്ല പാസഞ്ചര്‍ പിടിയിലായാല്‍ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ പിടിയിലകപ്പെടുന്നവരില്‍ നിന്നും ലഭിക്കുന്നുമില്ല. പാസഞ്ചര്‍ അറിയാതെയും ഇത്തരം സംഘത്തിന്റെ ചതിയില്‍ പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എ എസ് പി പറഞ്ഞു. . ഏജന്റുമാര്‍ മുഖേന ലഭിക്കുന്ന പാസഞ്ചര്‍ക്ക് പുതിയ ബാഗും വിസയും ടിക്കറ്റും ഓഫര്‍ചെയ്യുമ്പോള്‍ ബാഗിലൊളിപ്പിച്ച മയക്കുമരുന്ന് ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരുപങ്കും ജയിലില്‍ തീര്‍ക്കാന്‍ കെല്‍പ്പുള്ളതായിരിക്കുമെന്നും രീഷ്മ രമേശന് അറിയിച്ചു .വ്യക്തമായി അറിയുന്നവരില്‍ നിന്നോ വിശ്വസിക്കാവുന്നവരില്‍ നിന്നോ മാത്രമേ ബാഗേജുകളും സ്വീകരിക്കാവൂ എന്നുകൂടി പ്രവാസികളെ ഒര്‍മ്മപ്പടുത്തുക കൂടി ചെയ്യുന്നതായും ജില്ലാപോലീസ് മേധാവി മുഖേന ഈ കാര്യങ്ങള്‍ ഖത്തര്‍ അധികൃതരെ അറിയിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രീഷ്മ രമേശന് അറിയിച്ചു . പെരിന്തല്‍മണ്ണ സിഐ വിബാബുരാജ് ,എസ് ഐ മഞ്ചിത് ലാല്‍,പ്രത്യേക അന്വേഷണ സംഘത്തിലെ സി പി.മുരളീധരന് ,. എന്‍ ടികൃഷ്ണകുമാര് ,.എം.മനോജ്കുമാര്‍ ,സുകുമാരന്‍ ,ഫൈസല്‍ ,മോഹന്‍ദാസ് പട്ടേരിക്കളം,പ്രഫുല്‍,സുജിത്ത്,എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .
ഖത്തറിലെ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചുവരുന്ന ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ച് കേരളത്തില്‍നിന്നും മയക്കുമരുന്ന് കടത്ത് നടക്കുന്നതായും പോലീസ് വ്യക്തമാക്കുന്നു. വിദേശത്തേക്ക് മയക്ക്മരുന്ന് കടത്തുന്ന കാരിയര്‍മാര്‍ക്ക് വാഗ്ദാനം നല്‍കുന്നത് ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപയും വിസയും ടിക്കറ്റുംമാണ്. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ പണം കൈമാറും. പിടിക്കപ്പെടാതിരിക്കാന്‍ വിദഗ്ദമായി പായ്ക്കിംഗും മറ്റും ചെയ്തുകൊടുക്കാനും പ്രത്യേകസംഘം
വിദേശത്തേക്ക് കടത്താനായി ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 1.470 കിലോഗ്രാം ഹാഷിഷുമായി കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് സ്വദേശി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. അന്താാരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നര കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടികൂടിയത്. വിദേശത്ത് ഡി.ജെ പാര്‍ട്ടികളിലും, ഡാന്‍സ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ ഹാഷിഷാണ്
ഖത്തറിലേക്ക് കടത്താനായി ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ് സ്വദേശി ഷബാനമന്‍സില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (25)നെയാണ് പെരിന്തല്‍മണ്ണ എ.എസ്.പി രീഷ്മ രമേശന് ഐ.പി.എസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ മന്‍ജിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് ഖത്തറില്‍ മലയാളികളുള്‍പ്പടെയുള്ളവര്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നതിനെകുറിച്ചും മറ്റും മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീം ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരം അന്വേഷിക്കുന്നതിനായി പെരിന്തല്‍മണ്ണ എ.എസ്.പി രീഷ്മ രമേശന്‍ന്റെ നേതൃത്വത്തില്‍ എസ്.ഐ മന്‍ജിത് ലാലിനും സംഘത്തിനും കൈമാറിയിരുന്നു. ഒരുമാസത്തോളം കോഴിക്കോട് എയര്‍പോര്‍ട്ടും പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തിയതില്‍ ഇത്തരത്തില്‍ കാരിയര്‍മാര്‍ക്ക് മയക്കുമരുന്ന് ബാഗിലും മറ്റും ഒളിപ്പിച്ച് കൈമാറുന്ന സംഘത്തെകുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മംഗലാപുരം, കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ മലപ്പുറം ജില്ലയിലെ മങ്കട, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, ആനക്കയം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും പെരിന്തല്‍മണ്ണ എ.എസ്.പി അറിയിച്ചു.
RECENT NEWS

ബൈക്കിൽ കടത്തുകയായിരുന്നു 1.84 കിലോ കഞ്ചാവ് പിടികൂടി താനൂർ പോലീസ്
തിരൂരങ്ങാടി: തെയ്യാലയില്നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവന്ന 1840 ഗ്രാം കഞ്ചാവുമായി തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി കുണ്ടില്‍ പരേക്കാട്ട് ഉസ്മാന് (41), [...]