കരിപ്പൂരിലൂടെ കാലില്‍ കെട്ടിവെച്ച് കടത്താന്‍ശ്രമിച്ചത് 50ലക്ഷത്തിന്റെ സ്വര്‍ണം

കരിപ്പൂരിലൂടെ കാലില്‍  കെട്ടിവെച്ച് കടത്താന്‍ശ്രമിച്ചത് 50ലക്ഷത്തിന്റെ സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളംവഴി 50ലക്ഷംരൂപയുടെ സ്വര്‍ണം കാലില്‍ കെട്ടിവെച്ച് കടത്താന്‍ശ്രമം, മുട്ടിനു താഴെ പ്ലാസ്റ്ററിട്ട് കടത്തിയത് സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയ ശേഷം. കണ്ണൂര്‍ ഷഹ്ജാസിനെ സ്വര്‍ണംകൊണ്ടുവന്നത് അബൂദാബിയില്‍ നിന്ന് കണ്ണൂര്‍ സ്വദേശി ഷഹ്ജാസ് എന്ന യാത്രക്കാരനില്‍ നിന്നാണ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഇത്തിഹാദ് എയര്‍ വിമാനത്തില്‍ അബൂദാബിയില്‍ നിന്നു കരിപ്പൂരിലെത്തിയ ഷഹ്ജാസിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഇരുകാലിലും മുട്ടിനു താഴെ പ്ലാസ്റ്ററിട്ട രീതിയില്‍ കണ്ടത്. അസുഖത്തെ തുടര്‍ന്നു മരുന്നു വച്ചു കെട്ടിയതാണെന്നു പറഞ്ഞു ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാലിലെ കെട്ടഴിക്കാന്‍ കസ്റ്റംസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കുഴന്പ് രീതിയില്‍ കെട്ടിവച്ചത് സ്വര്‍ണ മിശ്രിതമാണെന്നു കണ്ടെത്തിയത്. 1.710 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. തുടര്‍ന്നാണ് ഇതില്‍ നിന്നു 50 ലക്ഷത്തിന്റെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. കസ്റ്റംസ് കമ്മീഷണര്‍ നിധിന്‍ലാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക്് വര്‍ഗീസ്, അഭിനവ്, വിജില്‍, റഹീസ്, ശില്‍പ, രാമന്ദര്‍, ഫ്രാന്‍സിസ് എന്നിവരാണ് സ്വര്‍ണം പിടികൂടിയത്. കരിപ്പൂര്‍ വിമാനത്തവളം വഴി വ്യത്യസ്തമായ രീതിയില്‍ വ്യാപകമായാണ് സ്വര്‍ണക്കടത്ത് നടക്കുന്നത്. മലദ്വാരത്തില്‍ഒളിപ്പിച്ചും, സ്വര്‍ണം ദ്രവക രൂപത്തിലാക്കി വിവിധ സ്ഥലങ്ങളും വസ്തുക്കള്‍ക്കുള്ളിലും ഒളിപ്പിച്ചാണ് കടത്ത് നടക്കുന്നത്. ഈ വര്‍ഷം കേരളത്തിലെ വിമാനത്തവളങ്ങളില്‍നിന്നും പിടികൂടിയത് 150.478 കിലോ സ്വര്‍ണമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലധികം പിടികൂടിയത് കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നാണെന്നത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കരിപ്പൂരിനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വര്‍ണമാണ്. സ്വര്‍ണമൊഴുകുന്ന വിമാനത്തവളം കരിപ്പൂര്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

Sharing is caring!