ഭാര്യ മരിച്ച സങ്കടം താങ്ങാനാകാതെ ഭര്‍ത്താവും തൂങ്ങിമരിച്ചു

ഭാര്യ മരിച്ച സങ്കടം  താങ്ങാനാകാതെ  ഭര്‍ത്താവും തൂങ്ങിമരിച്ചു

മലപ്പുറം: ഒരു വര്‍ഷം മുമ്പാണ് കൊണ്ടോട്ടി ചിറയില്‍ കോട്ടാശ്ശേരി വേലായുധന്റെ മകന്‍ രജീഷും ശ്യാമിലിയും തമ്മിലുള്ള വിവാഹം നടന്നത്. സന്തോഷകരമായ ജീവിതം നയിച്ചുവരുന്നതിനിടെയാണ് തന്റെ പ്രിയതമക്ക് അര്‍ബുദരോഗം ബാധിച്ചതായി കണ്ടെത്തിയത്്. ഇതോടെ 31വയസ്സുകാരനായ രജീഷ് പാടെ തളര്‍ന്നുവെങ്കിലും കഴിയുന്ന രീതിയില്‍ ചികിത്സിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവസാനംഡോക്ടമാരും കയ്യൊഴിഞ്ഞെങ്കിലും തന്റെ പ്രിയതമ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍തന്നെയായിരുന്നു രജീഷ്. ഇതിനെ കഴിഞ്ഞ ഒക്ടോബര്‍ 16ന് ബുധനാഴ്ച്ചയാണ്
ശ്യാമിലി ദൈവവും കൈവിട്ടത്. ഭാര്യയുടെമരണവുമായി പൊരുത്തപ്പെടാന്‍ രജീഷിന് കഴിഞ്ഞില്ല. ഒരു കുഞ്ഞിക്കാല്‍പോലും കാണാനാകാതെ തന്റെ ഭാര്യപോയതറിഞ്ഞ് രജീഷിന് മാനസിക വിഭ്രാന്തിയായി. ഭാര്യയുടെ മരണശേഷം മാനസികമായി തകര്‍ന്ന യുവാവ് ഇന്ന് വീടിനു പുറത്തുള്ള ബാത്ത് റൂമില്‍ തൂങ്ങി മരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് മാസം പിന്നിട്ടപ്പോഴാണ് ശ്യാമിലിക്ക് അര്‍ബുദം ബാധിച്ചതായി കണ്ടെത്തുകയിരുന്നത്. എന്നാല്‍ ഭാര്യയെ ഉപേക്ഷിക്കാനോ, വീട്ടില്‍കൊണ്ടാക്കാനോ തുനിയാതെ അവരോടൊപ്പംചേര്‍ന്ന് നിന്ന്പൊരുതാനായിരുന്നു രീജിന്റെ തീരുമാനം. അര്‍ബുദരോഗത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട നിരവധിപേരുടെ വിജയകഥകളും ഇതിന് ബലമേകിയിരുന്നു. എന്നാല്‍ ഈ വിജയകഥ തന്റെ പ്രിതതമയുടെ കാര്യത്തിലും സംഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കൊണ്ടോട്ടി ചിറയില്‍ കോട്ടാശ്ശേരി സ്വദേശിയായ ഈ യുവാവ് അവസാനം ഭാര്യയുടെ ജീവന്‍ കവര്‍ന്നതോടെ ആരോടും യാത്രപറയാതെ രജീഷും ഭാരയോടൊപ്പം യാത്രയാവുകയായിരുന്നു. കരിപ്പൂര്‍ എസ് ഐ ജയപ്രസാദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മാതാവ് : ജാനകി, സഹോദരങ്ങള്‍ : ജിനു, ഷിജു, രമ്യ.ഇരുവരുടേയും മരണത്തില്‍ ആകെ തളര്‍ന്നിരിക്കുകയാണ് കൊണ്ടോട്ടി ചിറയില്‍ കോട്ടാശ്ശേരി വേലായുധന്റെ കുടുംബം. ശ്യാമിലിയുടെ മരണത്തില്‍ ജീഷിന് മാനസിക പ്രയാസമുണ്ടെന്ന് വീട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നെങ്കിലും ഇങ്ങിനെയൊരു കടുംകൈ രജീഷ് ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

Sharing is caring!