ദക്ഷിണേന്ത്യാ വനിതാ ഫുട്ബോള്‍: കാലിക്കറ്റ് റണ്ണറപ്പ്

തേഞ്ഞിപ്പലം: ബാഗ്ലൂര്‍ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ വെച്ച് നടന്ന ദക്ഷിണേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല റണ്ണറപ്പായി. അവസാന സെമിഫൈനല്‍ ലീഗ് റൗണ്ട് മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല, മദ്രാസ് സര്‍വകലാശാലയെ 3-2 ന് പരാജയപ്പെടുത്തി. അണ്ണാമലൈ (11), മധുരൈ കാമരാജ് (00) സര്‍വകലാശാലകളുമായി സമനില പാലിച്ചുകൊണ്ട് അഞ്ച് പോയിന്റോടെയാണ് കാലിക്കറ്റ് റണ്ണറപ്പായത്. രണ്ട് വിജയവും ഒരു സമനിലയും കരസ്ഥമാക്കി അണ്ണാമലൈ സര്‍വകലാശാല ചാമ്പ്യന്മാരായി. മധുരൈ കാമരാജ്, മദ്രാസ് സര്‍വകലാശാലകള്‍ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഭുവനേശ്വര്‍ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വെച്ച് നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മത്സരത്തില്‍ ഈ നാല് ടീമുകളും പങ്കെടുക്കാന്‍ അര്‍ഹത നേടി.
RECENT NEWS

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്‍
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്‍