മലപ്പുറം ഇടിമുഴിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

മലപ്പുറം  ഇടിമുഴിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസ്  ബൈക്കിലിടിച്ച് യുവാവ് മരിച്ചു

തേഞ്ഞിപ്പലം: ദേശീയപാത ചേലേമ്പ്ര ഇടിമുഴിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഫറോക്ക് ചുങ്കം സ്വദേശി കള്ളി തൊടി പറശ്ശേരി കുഴി അബുവിന്റെ മകന്‍ നൗഷീര്‍ 30
ആണ് മരിച്ചത്. സുഹൃത്ത് അബ്ദുല്‍ ഖാദറിനൊപ്പം ബൈക്കില്‍ കോട്ടക്കലിലേക്കുള്ള യാത്രയില്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് ബൈക്കില്‍ തട്ടുകയായിരുന്നു.അമിത വേഗതയിലെത്തിയ ബസ് ബൈക്കിനെ മറികടക്കവെ പിന്‍വശത്തെ ടയര്‍ ഭാഗത്ത് തട്ടിമറിയുകയും പിന്‍സീറ്റിലിരുന്ന നൗഷീര്‍ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ബൈക്കോടിച്ച അബ്ദുല്‍ ഖാദര്‍ റോഡ് സൈഡിലേക്ക് വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ ഫറോക്ക് പേട്ട ജുമുഅത്ത്
പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഭാര്യ: പര്‍വീന ശെറിന്‍, മകന്‍: ദാനിയല്‍ ദര്‍വേശ്. മാതാവ്: നജ്മു. സഹോദരങ്ങള്‍: നാസര്‍, നജാദ്, നിയാസ്.

Sharing is caring!