പാഠപുസ്തക വിതരണ അപാകത വിദ്യാര്‍ത്ഥികളോടുള്ള നീതി നിഷേധം: എം.എസ്.എഫ്

പാഠപുസ്തക വിതരണ അപാകത വിദ്യാര്‍ത്ഥികളോടുള്ള നീതി നിഷേധം: എം.എസ്.എഫ്

മലപ്പുറം:മലപ്പുറം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ പുസ്തകങ്ങളുടെ രണ്ടാം ഘട്ട വിതരണം പൂര്‍ത്തിയാകാത്തത് വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ കാണിക്കുന്ന നീതി നിഷേധമാണെന്ന് എം.എസ്.എഫ് മലപ്പുറം ജില്ല കമ്മറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.
ആയിരത്തോളം പാഠ പുസ്തകങ്ങള്‍ ഇനിയും വിതരണം ചെയ്യാന്‍ ജില്ലയില്‍ ബാക്കിയുണ്ട്. പാഠ പുസ്തകം ലഭ്യമാക്കാന്‍ ബാക്കിയുള്ളതില്‍ ജില്ല ഒന്നാം സ്ഥാനത്താണ്.ഇത് ജില്ലയോട് സര്‍ക്കാറും വിദ്യാഭ്യാസ മന്ത്രിയും വകുപ്പും കാണിക്കുന്ന വിവേചനമാണ് .ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പ് കേട് വ്യക്തമാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം എം.എസ്.എഫ് വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
ഇപ്പോള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പുസ്തകങ്ങളുടെ കോപ്പി എടുത്ത് കൊണ്ടാണ് പഠിക്കുന്നതും പഠിപ്പിച്ച് കൊണ്ടിരിക്കുന്നതും. പൊതു വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ പറയുന്ന വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ യഥാസമയം വിതരണം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡിസംബര്‍ ആദ്യവാരത്തി അര്‍ദ്ധ വാര്‍ഷിക പരീക്ഷ നിശ്ചയിച്ചിരിക്കെ ഇനിയും പാീ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിട്ടില്ല.ക്ലാസുകളിലെ പീന പ്രവര്‍ത്തനങ്ങള്‍ കൂടുതലും പഠന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാണെന്നിരിക്കെ പാഠ ഭാഗങ്ങള്‍ ഒന്നും തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കാണാന്‍ പോലും സാധിച്ചിട്ടില്ല ഇത് വിദ്യഭ്യാസ വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയുടെയും തികഞ്ഞ പരാജയമാണെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയും ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ് എന്നിവര്‍ പറഞ്ഞു.

Sharing is caring!