മക്കരപ്പറമ്പിലെ പത്താംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു

മക്കരപ്പറമ്പിലെ പത്താംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു

മക്കരപറമ്പ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു, കേരള മുസ്ലിംജമാഅത്ത് മലപ്പുറം സോണ്‍ ഫിനാന്‍സ് സെക്രട്ടറി മക്കരപ്പറമ്പ് കൊളപ്പറമ്പ്ഈന്തന്‍ മുള്ളന്‍ വീട്ടില്‍ ഇ എം.അബ്ദുല്‍ അസീസ് മുസ്ല്യാരുടെ മകന്‍ മുഹമ്മദ് യഹ് യ (15) ആണ് മരിച്ചത്. കോഴിക്കോട്പൂനൂര്‍ മര്‍കസ് ഗാര്‍ഡനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച രാത്രി ഏഴു മണിയോടെ സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ മുകള്‍ നിലയില്‍ കെട്ടി നില്‍കുന്ന വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ്അപകടം.വിദ്യാഭ്യാസ രംഗത്ത് വെത്യസ്ഥപ്രതിഭകള്‍ തെളിയിച്ച മുഹമ്മദ് യഹ് യയുടെ മരണം കൊളപ്പറമ്പ് ഗ്രാമത്തെ ദും ഖത്തിലാഴ്ത്തി. പൂനൂരിലെ സഹപാഠികളുടെ സാനിധ്യത്തില്‍ കൊളപ്പറമ്പ് ജുമാ മസ്ജിദില്‍ ഖബറടക്കി, കോഴിക്കോട്്് മെഡിക്കല്‍ കോളേജില്‍ മേല്‍നടപ്പടികള്‍ സ്വീകരിച്ചു. ,മാതാവ്: നസീമ, സഹോദരങ്ങള്‍: മഹമൂദ് ത്വാഹ, ആരിഫ, താഹിറ,
ജവീീേ

Sharing is caring!