ഹൃദയരോഗ നിര്‍ണയ ഉപകരണത്തിന്റെ കണ്ട് പിടുത്തത്തിന് പേറ്റെന്റ് ലഭിച്ച മലപ്പുറം വടക്കാങ്ങര സ്വദേശി നബീലിന് ഡോക്ടറേറ്റ്
മക്കരപറമ്പ്: ചെന്നൈ ഇന്ത്യന്‍ ഇന്‍സിറ്റിയൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യില്‍ നിന്ന് ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടി വടക്കാങ്ങരയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പിലാപറമ്പില്‍ നബീല്‍, 50 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപിച്ചിട്ടുള്ള ഡോ: നബീലിന് ഹൃദയരോഗ നിര്‍ണയ ഉപകരണത്തിന്റെ കണ്ട് പിടിത്തത്തിന് പേറ്റെന്റ് ലഭിച്ചിട്ടുണ്ട്. 2018 – 19 വര്‍ഷത്തെ ചെന്നൈ ഐ.ഐ.ടി.ബെസ്റ്റ് പി.എഛ്.ഡി.അവാര്‍ഡ് കഴിഞ്ഞ സെപ്റ്റംമ്പര്‍ 30′ ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. വടക്കാങ്ങര യുടെവിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിലേക്ക് ആദ്യമായി ഐ.ഐ.ടി. യില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ നബീല്‍, പരേതനായ പിലാപറമ്പില്‍ മസ്ഊദ് മാസ്റ്ററുടേയും മങ്കട മണിയറയില്‍ സഫിയയുടേയും മകനാണ്. മലപ്പുറം പെരുവന്‍ കുഴിയില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഡോ: പി.തസ്നീം (ജെ.കെ.എന്‍.എം ഹോസ്പിറ്റല്‍, കോയമ്പത്തൂര്‍) ഭാര്യയാണ്, മകള്‍ :കെന്‍സ നബീല്‍ സഹോദരങ്ങള്‍: ഷഫീഖ, റഫീഖ, ഡോ: ജുവൈരിയ്യ( കെ.എം.സി.ടി, ആയൂര്‍വേദ കോളേജ്) ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് റിട്ട: വടക്കാങ്ങര തങ്ങള്‍ സ്ഹൈസ്കൂള്‍ പ്രധാന അധ്യാപകനുംമുന്, മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പിലാപറമ്പില്‍ മുഹമ്മദ് മാസ്റ്ററുടെ സഹോദരപുത്രനാണ്, പിതാവ് മസ്ഊദ് മാസ്റ്ററിന്റെ വിയോഗത്തിന് ശേഷം ജേഷ്ട സഹോദരന് മുഹമ്മദ് മാസ്റ്ററുടെ പ്രോല്‍സാഹനത്തിലാണ് ഡോ: നബീല്‍ പ്രതിഭയായത്. വടക്കാങ്ങരതങ്ങള് സ് ഹൈസ്കൂളിലേയും പിലാപറമ്പ് മച്ചിങ്ങല്‍ റഹ്മാനിയ്യ മദ്റസയിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ദേശീയ അംഗീകാരത്തിന് ആദരവ് നല്കുവാന് ഒരുങ്ങുകയാണ് വടക്കാങ്ങര ഗ്രാമം. ജവീീേ
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]