വാളയാര്‍ പീഡനവും കേസ് അട്ടിമറിയും യു.ഡി.എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി

മലപ്പുറം: വാളയാര്‍ പീഡനവും, പെണ്‍കുട്ടികളുടെ ദുരൂഹ മരണവും സംബന്ധിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ജനറല്‍ കണ്‍വീനര്‍ അഡ്വ. യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ചെയര്മാന് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, പി.എ മജീദ്, പി.സി വേലായുധന്‍കുട്ടി, പി.പി ഹംസ, പി. അബ്ദുല്‍ ഗഫൂര്‍, പി. വീരാന്‍കുട്ടി ഹാജി, എ.എം കുഞ്ഞാന്, എം.കെ മുഹ്സിന്, എം. സത്യന്, കെ.എന്‍ ഷാനവാസ്, അഷ്റഫ് പറച്ചോടന്‍ പ്രസംഗിച്ചു. മന്നയില്‍ അബൂബക്കര്‍, ഉപ്പൂടന്‍ ഷൗക്കത്ത്, സി.കെ മുഹമ്മദ്, വി.പി അബൂബക്കര്‍ മാസ്റ്റര്‍, അജ്മല്‍ ആനത്താന്‍, കെ.എം മുജീബ്, ഹാരിസ് ആമിയന്‍, അഡ്വ. കാരാട്ട് അബ്ദുറഹിമാന്, എം.പി മുഹമ്മദ്, പി.കെ ബാവ, പി.കെ സക്കീര്‍ ഹുസൈന്, പരി ഉസ്മാന്, കെ.എം ഗിരിജ, സി.എച്ച് യൂസുഫ്, മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി, എം.എം യുസുഫ്, കെ.കെ ഹക്കീം, സവാദ് മാസ്റ്റര്‍, സി.പി സാദിഖലി നേതൃത്വം നല്കി.
RECENT NEWS

ബൈക്കിൽ കടത്തുകയായിരുന്നു 1.84 കിലോ കഞ്ചാവ് പിടികൂടി താനൂർ പോലീസ്
തിരൂരങ്ങാടി: തെയ്യാലയില്നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവന്ന 1840 ഗ്രാം കഞ്ചാവുമായി തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി കുണ്ടില്‍ പരേക്കാട്ട് ഉസ്മാന് (41), [...]