താനൂരിലെ യൂത്ത്‌ലീഗുകാരന്റെ കൊലപാതകം; ജയരാജന്റെ സന്ദര്‍ശനം അന്വേഷണ വിദേയമാക്കണമെന്ന് കെ.എം.സി.സി

താനൂരിലെ യൂത്ത്‌ലീഗുകാരന്റെ  കൊലപാതകം; ജയരാജന്റെ  സന്ദര്‍ശനം അന്വേഷണ  വിദേയമാക്കണമെന്ന് കെ.എം.സി.സി

ദമാം: താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ ഇസ്ഹാഖിനെ അതിദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ജയരാജന്റെ സംശയാസ്പദമായ സന്ദര്‍ശനം അന്വേഷണ വിദേയമാക്കണമെന്നു ജുബൈല്‍ പോര്‍ട്ട് കെഎംസിസി പോര്‍ട്ട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു
പോര്‍ട്ട് ഏരിയ കമ്മിറ്റി പ്രസിഡന്റ് റാഫി കൂട്ടായി അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഒട്ടുമ്മല്‍ അനുശോചന പ്രഭാഷണം നിര്‍വഹിച്ചു. ജുബൈല്‍ ഇസ്ലാമിക് സെന്റര്‍ ഹാളില്‍ വെച്ച് നടന്ന മയ്യത്ത് നിസ്‌കാരത്തിനു ഇബ്റാഹീം ദാരിമി നേതൃത്വം നല്‍കി.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹമീദ് പയ്യോളി, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ പള്ളിയാലി, ട്രഷറര്‍ നൗഷാദ്, ഓര്‍ഗനൈസിങ് സെക്രട്ടറി സൈദലവി പരപ്പനങ്ങാടി, ജോയിന്റ് സെക്രട്ടറി അസീസ് ഉണ്ണിയാല്‍, വിവിധ ഏരിയ കമ്മിറ്റി നേതാക്കളായ സലാം, ആലപ്പുഴ, കുട്ടി എടപ്പാള്‍, ഫിറോസ്, നന്നബ്ര പഞ്ചായത്തു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ ഹാജി, ഒഐസിസി നേതാവ് ഫസല്‍, എസ് ഐ സി വര്‍ക്കിംഗ് സെക്രട്ടറി മനാഫ് മാത്തോട്ടം, കോയ ഫാറൂഖ്, ജമാല്‍ കൊയപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പോര്‍ട്ട് ഏരിയ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുട്ടി സ്വാഗതവും ബഷീര്‍ താനൂര്‍ നന്ദിയും പറഞ്ഞു.

Sharing is caring!