കരിപ്പൂര്‍-ജിദ്ദ എയര്‍ഇന്ത്യ ജെമ്പോ വിമാനസര്‍വ്വീസ് ഡിസംബറില്‍ ആരംഭിക്കും

കരിപ്പൂര്‍-ജിദ്ദ  എയര്‍ഇന്ത്യ ജെമ്പോ വിമാനസര്‍വ്വീസ്  ഡിസംബറില്‍ ആരംഭിക്കും

കൊണ്ടോട്ടി: കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യയുടെ ജെമ്പോ വിമാന സര്‍വ്വീസ് ഡിസംബറില്‍ ആരംഭിക്കും. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ എയര്‍ഇന്ത്യയുടെ സംഘം കരിപ്പൂരിലെത്തി വിലയിരുത്തി.ഡി.ജി.സി.എ ഉന്നയിച്ച പതിനൊന്ന് കാര്യങ്ങളില്‍ വ്യക്തത വരുത്താനായാണ് എയര്‍ ഇന്ത്യയുടെ ഉന്നതതല സംഘം കരിപ്പൂരിലെത്തിയത്.റണ്‍വേ,ഏപ്രണ്‍ ഭാഗങ്ങളും ഇവര്‍ പരിശോധിച്ചു.
കരിപ്പര്‍-ജിദ്ദ സെക്ടറില്‍ രണ്ട് സര്‍വ്വീസുകളാണ് ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ നടത്താനെരുങ്ങുന്നത്.കരിപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഭ്യന്തര സര്‍വ്വീസും എയര്‍ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാനം പിന്നീട് 10 മണിക്കൂറോളം കരിപ്പൂര്‍ റണ്‍വേയില്‍ നിര്‍ത്തിയിടുന്നത് മറ്റു സര്‍വ്വീസുകള്‍ക്ക് പ്രശ്നങ്ങളുമുണ്ടാവുന്നതിനാലാണ് തിരുവന്തപുരം ആഭ്യന്തര സര്‍വ്വീസ് നടത്തുന്നത്. റണ്‍വേ ഏപ്രണില്‍ അധിക സമയം വിമാന നിര്‍ത്തിയിടുന്നത് ഒഴിവാക്കണമെന്ന വിമാനത്താവള എയറോ ഡ്രോം നേരത്തെ നിര്‍ദേശിച്ചിരുന്നു.
എയര്‍ ഇന്ത്യ ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് എക്സ്റ്റിക്യുട്ടീവ്നോടൊപ്പം ഫ്ളൈറ്റ് സേഫ്റ്റി, എഞ്ചിനീയറിംഗ്, ഗ്രൗണ്ട് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികളും സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്.

Sharing is caring!