പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ അത്യാസന്ന നിലയിലായ കുഞ്ഞിന് മതിയായ ചികിത്സ നല്‍കിയില്ല, ഡോക്ടര്‍ക്കെതിരെ കുഞ്ഞിന്റെ അമ്മ രേഖാമൂലംപരാതി നല്കി
പൊന്നാനി: അത്യാസന്ന നിലയിലായ കുഞ്ഞിന് മതിയായ ചികിത്സ നല്കാന് തയ്യാറാകാത്ത പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കുഞ്ഞിന്റെ അമ്മ രേഖാമൂലംപരാതി നല്കി.ഡോക്ടര്‍ വാഹിദക്കെതിരെയാണ് എടപ്പാള്‍ സ്വദേശി ഹാദിയ ആരോഗ്യവകുപ്പിനും സ്ഥലം എം എല്‍ എ കൂടിയായ സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 10 നാണ് പരാതിക്കാസ്പദമായ സംഭവം.
26 ദിവസം പ്രായമുള്ള കുഞ്ഞിനെ ഈ ആശുപത്രിയിലേക്ക് ചികിത്സിക്കാന്‍ കൊണ്ടുപോയപ്പോള്‍ ശരിയായ രീതിയില്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. അത്യാസന്ന നിലയിലായ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കാനോ പരിശോധിക്കാനോ തയ്യാറാകാതെ ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി അപകടനിലയിലാണെന്ന് തിരിച്ചറിഞ്ഞത്.പിന്നീട് പെരിന്തല്‍മണ്ണ എം ഇ എസ് ആശുപത്രിയില്‍ ചികിത്സ തേടുകയും ആറു ദിവസങ്ങള്‍ക്ക് ശേഷം കുട്ടി അപകടനില തരണം ചെയ്യുകയും ചെയ്തതായി കുഞ്ഞിന്റെ അമ്മ പരാതിയില്‍ പറയുന്നു. പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ നിന്നും ശരിയായ രീതിയില്‍ ചികിത്സ നല്കാന് തയ്യാറാകാത്ത ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]