വി.പി.ഫിറോസ് സംശയ നിഴലില്‍, മഞ്ചേരി നഗരസഭയില്‍ വ്യാപക ക്രമക്കേടുകള്‍
മലപ്പുറം: മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നതിനും വസ്തു നികുതി ഈടാക്കുന്നതിനും പുനര്‍നിര്‍ണ്ണയിക്കുന്നതിനും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നഗരസഭ പാലിക്കുന്നില്ലെന്നും സര്‍ക്കാരിലേക്ക് എത്തേണ്ട നികുതി നഷ്ടപ്പെടുത്തുന്നെന്ന പരാതികളെ തുര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണിത്. അതേ സമയം വൈസ് ചെയര്‍മാന്‍ വി.പി.ഫിറോസിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തെ സംശയാസ്പദമായ നിഴലിലാക്കുന്ന കൂടുതല്‍ പരാതികള്‍ മേഖലയില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു.
പുതിയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുമ്പോഴും നിലവിലുള്ള കെട്ടിടങ്ങളോട് കൂട്ടിചേര്‍ക്കല്‍ വരുത്തുമ്പോഴും അധിക നികുതി ഈടാക്കുമ്പോഴും ഒറ്റത്തവണ കെട്ടിട നികുതിയുടെ ആദ്യ ഗഡു വില്ലേജ് ഓഫീസില്‍ അടച്ച രസീതിന്റെ പകര്‍പ്പോ അല്ലെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ രേഖയോ ഹാജരാക്കണം. മഞ്ചേരി നഗരസഭയില്‍ 2015 മുതല്‍ 2019 വരെ ഒരുഫയലില്‍ പോലും ഇത്തരത്തില്‍ നികുതിയടച്ചതിന്റെ രസീതിയില്ല. ഗുരുതരവും വ്യാപകവുമായ ക്രമക്കേടാണിതെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മലപ്പുറം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം.ഗംഗാധരന്‍ നേതൃത്വമേകിയ പരിശോധനയില്‍ നിറമരുതൂര്‍ കൃഷിഭവന്‍ ഓഫീസര്‍ സമീര്‍ മുഹമ്മദ്, എ.എസ്.ഐമാരായ മുഹമ്മദലി, മോഹനകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിനേശ്, സി.പി.ഒ അജിത്കുമാര്‍ പങ്കെടുത്തു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]