പാലത്തിന്റെ കൈവരിയില്‍ ഇരിക്കുന്നതിനിടെ പുഴയിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

മക്കരപ്പറമ്പ്: ആറങ്ങോട്ട്പാലത്തിന്റെ കൈവരിയില്‍ സുഹൃത്തുക്കളോടൊത്ത് സംസാരിച്ചു ഇരിക്കുന്നതിനിടെ പുഴയിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മക്കരപറമ്പ അമ്പലപ്പടി കോട്ടക്കുന്ന് ലക്ഷം വീട് കോളനിയിലെ മാമ്പ്രത്തൊടി പരേതനായ സുനിലിന്റെ മകന് സുധീഷ് ബാബു എന്ന ബാബുട്ടന്- (23) മരിച്ചത്, ഞായറാഴ്ച രാത്രിയോടെയാണ് അപകടം, തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.തീവ്രപരിചരണത്തില്‍ ചികിത്സയിലായിരുന്നു. വീഴ്ച്ചയില്‍ തലക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണം. മക്കരപ്പറമ്പിലെ യുവജന കൂട്ടായ്മ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. മക്കരപ്പറമ്പ് പഞ്ചായത്ത് ഗ്രീന്‍ഗാര്‍ഡ് അംഗവും മുസ്ലീം യൂത്ത് ലീ?ഗ് സജീവ പ്രവര്‍ത്തകനുമായിരുന്നു. നിയമ നടപടികള്‍ക്ക് ശേഷം കുടുംബ സ്മശാനത്തില്‍ സംസ്ക്കരിച്ചു. മാതാവ്: ശീലാവതി മാമ്പ്രത്തൊടി.
സഹോദരങ്ങള്‍: സുജീഷ്, സൂരജ് ലാല്‍.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും