അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയെ അനുമോദിച്ചു

മഞ്ചേരി: ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള 2019ലെ പുരസ്ക്കാരം കരസ്ഥമാക്കിയ അഡ്വ. എം ഉമ്മര്‍ എം എല്‍ എയെ കേരളവ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. പ്രസിഡണ്ട് എം പി എ ഹമീദ് കുരിക്കള്‍ ഉപഹാരം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ്, ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍, ജില്ലാ സെക്രട്ടറിമാരായ കെ നിവില്‍ ഇബ്രാഹിം, നാസര്‍ ടെക്നോ, യൂണിറ്റ് ട്രഷറര്‍ സക്കീര്‍ ചമയം, എ മുഹമ്മദലി, എന്‍ ടി കെ ബാപ്പു, സലീം കാരാട്ട്, ആല്‍ബര്‍ട്ട് കണ്ണമ്പുഴ, കെ അല്‍ത്താഫ്, സി കുഞ്ഞുമുഹമ്മദ്, ഒ അലിക്കുട്ടി, മുജീബ് രാജധാനി, ഉഫൈസല് ചേലാടത്തില്‍, ഷെരീഫ് എന്ന ചെറി, സമീര്‍ വല്ലാഞ്ചിറ പങ്കെടുത്തു.
മികച്ച നിയമസഭാ സാമാജികനുള്ള ടി എം ജേക്കബ് പുരസ്കാരം കരസ്ഥമാക്കിയ മഞ്ചേരിയുടെ എംഎല്‍എ അഡ്വക്കേറ്റ് എം ഉമ്മറിന് ചെരണി മുസ്ലിം യൂത്ത് ലീഗ് സ്നേഹോപഹാരം നല്കി. മുനിസിപ്പല്‍ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം കുരിക്കള്‍ ഉപഹാരം കൈമാറി. വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടുമാരായ ഷഫീഖ് തോരപ്പ, ഫര്‍ഷാദ് പൂന്തോട്ടത്തില്‍, ജനറല്‍ സെക്രട്ടറിമാരായ ഹക്കീം പൂന്തോട്ടത്തില്‍, സമീര്‍ കല്ലായി, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇണ്ണിപ്പ, സെക്രട്ടറിമാരായ അലി അക്ബര്‍, അഹമ്മദ് പങ്കെടുത്തു.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]