കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മൂന്നുപേരില്‍നിന്നായി 38.5 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 38.5 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രണ്ടു തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു പേരില്‍ നിന്നായാണ് 1.16 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശി ജാഫറുല്ലഖാന് മുഹമ്മദലിയില്‍ നിന്നു 374 ഗ്രാം സ്വര്‍ണവും ചെന്നൈ തെണ്ടിയാര്പ്പെട്ട് സ്വദേശി അസ്ഹറുദീന് ജവഹറലിയില് നിന്നു 373 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. ഇരുവരും ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. കാസറഗോഡ് മധൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നു 365 ഗ്രാം സ്വര്‍ണവും പിടികൂടി. മൂന്നു പേരും മിശ്രിതരൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് സൂപ്രണ്ടുമാരായ സി.സി. ഹാന്‍സണ്‍, കെ. സുധീര്‍, ഇന്‍സ്പെക്ടര്‍മാരായ എന്‍.വി. നായിക്, എം. ജയന്, നീല്‍ കമല്‍, ജി. നരേഷ്, ശിവാനി, ഹവില്‍ദാര്‍മാരായ ചന്ദ്രന്, രവീന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]