നരിമട കാണാന്‍പോയ വിദ്യാര്‍ഥികളില്‍ ഒരാളെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. അവസാനം പ്രതി പിടിയില്‍
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. താനൂര്‍ എടക്കടപ്പുറം സ്വദേശി താണിച്ചന്റെ പുരയ്ക്കല്‍ ഫവാസാ(21)ണ് താനൂര്‍ പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
താനൂര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ കലാമേളയായതിനെത്തുടര്‍ന്ന് ഒഴൂര്‍ വെള്ളച്ചാലിലെ നരിമട കാണാനായി പോയതായിരുന്നു. ഫവാസ് ഇവിടെയെത്തി. കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു. കൂട്ടത്തില്‍ ഒരാളെ പീഡിപ്പിക്കുന്നതായി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇത് കണ്ട് മറ്റു കുട്ടികള്‍ സമീപത്തെ വീടുകളില്‍ പോയി കാര്യം അവതരിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ എത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ താനൂര്‍ എസ് ഐ നവീന്‍ ഷാജും സംഘവും സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അടുത്തിടെ നിരവധി പ്രകൃതിവിരുദ്ധ പീഡനക്കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. 14കാരനായ മദ്രസാ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയകേസില്‍ മാസംമുമ്പ് മലപ്പുറത്ത് അറസ്റ്റിലായത് സ്വന്തം മദ്രസിയിലെ അധ്യാപകനായ ഉസ്താദ് തന്നെയായിരുന്നു. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ ഉസതാദ് സ്ഥലംവിടുകയായിരുന്നു. തുടര്‍ന്നു ഒളിവില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം കോടതി തള്ളി. 2018 മേയ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധമായ പീഡിപ്പിച്ച ഉസതാദ് ഇതുപുറത്തുപറയരുതെന്ന് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് വീട്ടുകാരോട് വിദ്യാര്‍ഥി വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. ശേഷം ചൈല്ഡ്ലൈന് വിദ്യാര്‍ഥിയുടെ മൊഴിയെടുക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ബന്ധുക്കളോടൊപ്പമെത്തി വിദ്യാര്‍ഥി പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ മദ്രസാ അധ്യാപകനെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്.
നിലമ്പൂര്‍ ചന്തക്കുന്ന് തോട്ടോപ്പുറം ഷിറാജ് (33) ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന് തള്ളിയത്.
അതേ സമയം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെയും പോലീസ് അടുത്തിടെ കേസെടുത്തിരുന്നു.. പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത് ലോഡ്ജില്‍ കൊണ്ടുപോയെന്നാണ് പരാതി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായരുന്നു.. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന അഭിഭാഷകനാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് കഴിഞ്ഞ ദിവസമാണ്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]