താനൂര്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും അപലപിക്കുന്നതായും സി.പി.എം
മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കുന്നതായി സിപിഐ എം ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തില്‍ സിപിഐ എമ്മിന് പങ്കില്ല. വ്യക്തിപരമായ പ്രശ്നങ്ങളും മുന്‍വൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് മനസിലാക്കുന്നത്. പാര്‍ടിയുടെ ഏതെങ്കിലും പ്രവര്ത്തന് ഏതെങ്കിലും തരത്തില്‍ സംഭവവുമായി ബന്ധമുണ്ടെങ്കില്‍ സിപിഐ എം അവരെ സംരക്ഷിക്കില്ല. കുറ്റവാളികള്‍ ആരായാലും അവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. തീരദേശത്ത് സമാധാനം നിലനിര്‍ത്താന്‍ സിപിഐ എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. തീരദേശമേഖലയില്‍ സംഘര്‍ഷം നിയന്ത്രിക്കാനും സമാധാന അന്തരീക്ഷം നിലനിര്‍ത്താനും സിപിഐ എമ്മും മുസ്ലിം ലീഗും നടത്തിവരുന്ന കൂട്ടായ പരിശ്രമങ്ങള്‍ക്ക് ദൗര്‍ഭാഗ്യകരമായ ഈ സംഭവം വിഘാതമാകരുതെന്നും ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അഭ്യര്‍ഥിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]