താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രകോപിതരാകാരെ ആത്മസംയമനം പാലിക്കണമെന്ന് സാദിഖലി തങ്ങള്‍

താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍  പ്രകോപിതരാകാരെ ആത്മസംയമനം പാലിക്കണമെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: യാതൊരു പ്രകോപനവുമില്ലാതെ മുസ്്ലിം ലീഗ് പ്രവര്‍ത്തകനായ താനൂര്‍ അഞ്ചുടി സ്വദേശി ഇസ്ഹാഖ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. നാളുകള്‍ നീണ്ട് നിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം സമാധാനത്തിലേക്ക് തിരിച്ച് വന്നിരുന്ന താനൂരിലും പരിസരത്തും വീണ്ടും സമാധാനഭംഗവും സംഘര്‍ഷവുമുണ്ടാക്കാന്‍ നടത്തിയിട്ടുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ കൊലപാതകത്തിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്്ലിം ലീഗ് വളരെയേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടും വലിയ ത്യാഗം സഹിച്ചാണ് സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനായി മുന്‍കയ്യെടുത്തത്. ഇപ്പോള്‍ യാതൊരു കാരണവുമില്ലാതെ ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കാവാത്ത വളരെ നിര്‍ദോഷിയായ മുസ്ലിം ലീഗിന്റെ ഒരു സാധാരണ പ്രവര്‍ത്തകനാണ് നിഷ്ടൂരമായി കൊല ചെയ്യപ്പെട്ടിട്ടുള്ളത്. പോലീസ് വളരെ പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും മുസ്്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകോപിതരാവാതെ ആത്മസംയമനം പാലിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഈ സംഭവത്തിന്റെ പേരില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ സംഘടനാ നേതാക്കളും പോലീസും ശ്രദ്ധിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.കൊല ചെയ്യപ്പെട്ട ഇസ്ഹാഖിന്ന് രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം അല്ലാഹു നല്ലട്ടെയെന്നും ഇസ്ഹാഖിന്റെ കുടുബത്തിന് ക്ഷമയും സമാധാനവും അല്ലാഹു പ്രധാനം ചെയ്യട്ടെ എന്നും തങ്ങള്‍ പ്രാര്‍ത്ഥിച്ചു.

Sharing is caring!