തീരദേശമേഖലകളില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി

തീരദേശമേഖലകളില്‍  യു.ഡി.എഫ് ഹര്‍ത്താല്‍  തുടങ്ങി

മലപ്പുറം: താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ യു.ഡി.എഫ് ഇന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകിട്ടു ആറുവരെയാണ് ഹര്‍ത്താല്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.
അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകനായ കുപ്പന്റെ പുരക്കല്‍ സൈദലവി യുടെ മകന്‍ ഇസ്ഹാഖ് (35) നാണു വെട്ടേറ്റത്. നേരത്തെ സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ലീഗുകാര്‍ ആരോപിക്കുന്നത്. താനൂര്‍ മുന്‍സിപ്പാലിറ്റി യിലെ കോണ്‍സിലറ ഫൈസലിന് നേരെയും രണ്ടു ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയും സിപിഎം പ്രവര്‍ത്തകനായ ഷംസുവിനു നേരെയും അക്രമം ഉണ്ടായിരുന്നു. വ്യാഴ്ച രാത്രി ഏഴര മണിയോട് കൂടെ അഞ്ചുടി മദ്രസക്കു സമീപം വെച്ചാണ് ഇസ്ഹാഖിനു വെട്ടേറ്റത് ഉടന്‍ തീരുര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രേവേശിപ്പിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല മരിച്ച ഇസ്ഹാഖിന്റെ മാതാവ് കുഞ്ഞിമോള്‍ ഭാര്യ നൗഫല്‍ ഏക സഹോദരനാണ്

Sharing is caring!