താനൂര്‍ അഞ്ചുടിയില്‍ മുസ്ലിംലീഗ് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

താനൂര്‍ അഞ്ചുടിയില്‍  മുസ്ലിംലീഗ് ലീഗ്  പ്രവര്‍ത്തകനെ  വെട്ടിക്കൊന്നു

താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ മുസ്ലിംലീഗ് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. അഞ്ചുടി കുപ്പാന്റെ പുരക്കല്‍ ഇസ്ഹാഖാണ്(36) കൊല്ലപ്പെട്ടത്. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ ആക്രമിച്ചത്. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. പരിക്കേറ്റ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സിപിഎം, ലീഗ് സംഘര്‍ഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി നേരത്തെ സിപിഎം പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം ഇവിടെ ഉണ്ടായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. സംഭവസ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നു. പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന ആരോപണവുമായി ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Sharing is caring!