ഫാസിസ്റ്റ് ശക്തികളെ കേരളത്തിലേക്ക് കടക്കാതെ എന്നും കാത്ത് സൂക്ഷിച്ചത് മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങള്‍: ഹൈദരലി തങ്ങള്‍

ഫാസിസ്റ്റ് ശക്തികളെ കേരളത്തിലേക്ക്  കടക്കാതെ എന്നും കാത്ത് സൂക്ഷിച്ചത് മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങള്‍: ഹൈദരലി തങ്ങള്‍

മലപ്പുറം: മൂന്ന് മണ്ഡലങ്ങളിലെ യു.ഡി.എഫ് വിജയം അഭിനന്ദനാര്‍ഹമാണെന്നും പ്രത്യേകിച്ചും മഞ്ചേശ്വരം മണ്ഡലത്തിലെ വിജയമെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഫാസിസ്റ്റ് ശക്തികളെ കേരളത്തിലേക്ക് കടക്കാതെ എന്നും കാത്ത് സൂക്ഷിച്ചത് മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങളാണ്. ഈമണ്ഡലത്തിലെ വിവിധ മതക്കാരും ഭാഷക്കാരുമായ ജനങ്ങള്‍ തികഞ്ഞ മതേതര വിശ്വാസികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. മഞ്ചേശ്വരത്തിലെ വിജയത്തില്‍ കര്‍ണ്ണാടക കോണ്‍ഗ്രസ്സ് നേതാക്കളുടെ സേവനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി യു.ഡി.എഫ് വിജയിക്കുന്ന മണ്ഡലങ്ങളിലെ പരാജയ കാരണങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യും. മുസ്ലിം ലീഗ് പാര്‍ട്ടിയും ചുമതലപ്പെടുത്തിയ നേതാക്കന്മാരും ഒന്നിച്ച് പവര്‍ത്തിച്ചതിന്റെ ഫലമാണ് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Sharing is caring!