സാമൂഹ്യ മാധ്യമങ്ങളില്‍ മുനവ്വറലി തങ്ങളെ അപകീര്‍ത്തിപെടുത്താന്‍ ശ്രമം; യൂത്ത് ലീഗ് മലപ്പുറം എസ്.പിക്ക് പരാതി നല്‍കി

സാമൂഹ്യ മാധ്യമങ്ങളില്‍  മുനവ്വറലി തങ്ങളെ  അപകീര്‍ത്തിപെടുത്താന്‍ ശ്രമം; യൂത്ത് ലീഗ് മലപ്പുറം എസ്.പിക്ക് പരാതി നല്‍കി

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്താന്‍ ശ്രമം നടത്തിയവര്‍ക്കെതിരെ
യൂത്ത് ലീഗ് മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി മലപ്പുറം എസ്.പി യു. അബ്ദുല്‍ കരീമിന് പരാതി നല്‍കി.

കേരള സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി ക്ക് ഒരു ഉപാധ്യക്ഷന്‍ മുസ്ലിമായി വന്നത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണെന്നും കാലങ്ങളായി ബി.ജെ.പി. സമുദായത്തെ അവഗണിച്ചതിന് ഒരു മാറ്റമെന്നോണം ബി.ജെ.പി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് നല്ലൊരു കാര്യമാണെന്നും ബി.ജെ.പി യോട് വെറുപ്പോ ദേശ്യമോ ഇല്ല എന്നുമായിരുന്നു, തങ്ങളുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് ഐ.ഡി ഉണ്ടാക്കി ചിലര്‍ പ്രചരിപ്പിച്ചത്. അത് വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിലാണ് യൂത്ത് ലീഗ് നടപടിക്കൊരുങ്ങിയത്.
പരാതി സ്വീകരിച്ച എസ്.പി തുടരാന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറി.

Sharing is caring!