താനൂര്‍ മണ്ഡലത്തില്‍ നിര്‍മിക്കുന്നത് അഞ്ച് സ്റ്റേഡിയങ്ങള്‍

താനൂര്‍: കായികപ്രേമികളുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്ക് അധികദൂരമില്ല. താനൂര്‍ മണ്ഡലത്തില്‍ നിര്‍മിക്കുന്നത് അഞ്ച് സ്റ്റേഡിയം.
കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, ചെറിയമുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, താനാളൂര്‍ ഇ എം എസ് സ്റ്റേഡിയം, ഗവ. ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ട്, ഉണ്യാല്‍ ഫിഷറീസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണിത്. കാട്ടിലങ്ങാടിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൈതാനമാണ് യാഥാര്‍ഥ്യമാക്കുക. ചെറിയമുണ്ടത്ത് പ്രവൃത്തി തുടങ്ങി.
കാട്ടിലങ്ങാടിയിലെ പ്രധാന സ്റ്റേഡിയം അംഗീകൃത തുകയേക്കാള്‍ രണ്ടുകോടി രൂപ അധികമായാണ് ടെന്‍ഡര്‍ചെയ്തത്. എന്നിട്ടും പ്രവൃത്തി തുടങ്ങാന്‍ കാലതാമസമെടുത്തു. വി അബ്ദുറഹിമാന്‍ എംഎല്‍എ ഇടപെട്ട് റീ ടെന്‍ഡര്‍ചെയ്യിപ്പിച്ചു. പുതിയ ടെന്‍ഡര്‍ ഒന്‍പത് കോടി 71 ലക്ഷം രൂപയ്ക്കാണ്. ഇതുമൂലം രണ്ടുകോടിയോളം രൂപയാണ് സര്‍ക്കാരിന്
ലാഭം. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയ്ക്കാണ് നിര്‍മാണച്ചുമതല. മറ്റ് മൂന്നിടത്തും ടെന്‍ഡര്‍ നടപടി പുരോഗമിക്കുന്നു. അഞ്ച് സ്റ്റേഡിയത്തിന്റെയും ജോലി വേഗം പൂര്‍ത്തിയാക്കുമെന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു.
താനൂരിലെ തീരദേശ, കിഴക്കന്‍ മേഖലകള്‍ നിരവധി കായികപ്രതിഭകളെ രാജ്യത്തിന് സംഭാവനചെയ്തിട്ടുണ്ട്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *