കോട്ടക്കല്‍ സ്വാഗതമാടില്‍ ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടക്കല്‍ സ്വാഗതമാടില്‍ ബൈക്കും ടെമ്പോ ട്രാവലറും  കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടക്കല്‍: ദേശീയപാത ചിനക്കലിനും സ്വാഗതമാടിനുമിടയില്‍ വാഹനാപകടം വിദ്യാര്‍ഫി മരിച്ചു.
കോട്ടപ്പടി നായാടിപ്പാറ കൊളക്കാടന്‍ മുഹമ്മദിന്റെ മകന്‍ ഹര്‍ഷദ് മുഹമ്മദ് (20) ആണ് മരിച്ചത്.
സുഹൃത്ത് കൊളപ്പുറം തയ്യില്‍ സിയാദിനും പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്കും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം.
അല്‍ഹിന്ദിലെ അയാട്ട കോഴ്‌സ് വിദ്യാര്‍ത്ഥിയാണ്.ഗുരുതരമായി പരിക്കേറ്റ ഹര്‍ഷാദ് ചികിത്സക്കിടെ വൈകുന്നേരം ആറു മണിയോടെ മരിച്ചു.പരിക്കേറ്റ സിയാദും ചികിത്സയിലാണ്.
ഡി.വൈ.എഫ്. ഐ
കോട്ടപ്പടി യൂണിറ്റ് ഭാരവാഹിയാണ് ഹര്‍ഷാദ്.
മാതാവ്: കരുവക്കോട്ടില്‍ ആയിഷ
മൃതദേഹം ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍.

Sharing is caring!