സംഘ്പരിവാര്‍ ഭീകരര്‍ കുത്തിക്കൊന്ന ജുനൈദിന്റെ ഉമ്മ സാഹിറയും സഹോദരന്‍ കാസിമും പാണക്കാട് തങ്ങളെ കാണാനെത്തി

സംഘ്പരിവാര്‍ ഭീകരര്‍ കുത്തിക്കൊന്ന ജുനൈദിന്റെ ഉമ്മ സാഹിറയും സഹോദരന്‍  കാസിമും പാണക്കാട് തങ്ങളെ കാണാനെത്തി

മലപ്പുറം: സംഘ്പരിവാര്‍ ഭീകരര്‍ കുത്തിക്കൊന്ന ജുനൈദിന്റെ ഉമ്മ സാഹിറയും സഹോദരന്‍ കാസിമും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തി. മുസ്ലിംലീഗ് നല്‍കുന്ന നിയമ, സാമ്പത്തിക സഹായത്തിന് നന്ദിപറയാനാണ് ഇവര്‍ പാണക്കാടെത്തിയത്. ജുനൈദിന്റെ പേരില്‍ തുടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ രേഖ ഇവര്‍ തങ്ങളെ കാണിച്ചു. മുസ്ലിംലീഗ് പാര്‍ട്ടി നല്‍കിയ വാഹനത്തിലാണ് സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് പോകുന്നത്. ഉപജീവനവും ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലാണ്. ജുനൈദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പാലിക്കപ്പെട്ടില്ല ഉമ്മ സങ്കടം പങ്കുവെച്ചു. മുസ്ലിംലീഗ് പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടുമെന്നും എല്ലാ സഹായവും ഉറപ്പുനല്‍കുന്നതായും തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരേയും ഇവര്‍ സന്ദര്‍ശിച്ചു. ഇത് രണ്ടാം തവണയാണ് ജുനൈദിന്റെ കുടുംബം പാണക്കാട് സന്ദര്‍ശിക്കുന്നത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജുവിനൊപ്പമാണ് ഇവര്‍ പാണക്കാടെത്തിയത്. പി ഉബൈദുല്ല എംഎല്‍എ, എന്‍ സൂപ്പി എന്നിവരും പാണക്കാടുണ്ടായിരുന്നു.

Sharing is caring!