മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെ പരിശോധന കൈയോടെ പിടികൂടി

മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ സ്വകാര്യ  ക്ലിനിക്കിലെ പരിശോധന  കൈയോടെ പിടികൂടി

മലപ്പുറം: മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെ പരിശോധന കൈയോടെ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആശുപത്രിയുടെ പ്രവര്‍ത്തനവും ദൈനംദിനകാര്യങ്ങളും പരിശോധിക്കാനെത്തിയപ്പോഴാണ് ഡ്യുട്ടിയിലുള്ള ഡോക്ടര്‍ സൂരജിന്റെ സ്വകാര്യ ക്ലിനിക്കിലെ സേവനം ഡി എം ഒ. ഡോ. കെ സെക്കീന പിടികൂടിയത്.

ആശുപത്രിയിലെ വാര്‍ഡിലെ രോഗികളുടെ ചുമതലയുള്ള ഡോക്ടറാണ് ഡി എം ഒയുടെ സന്ദര്‍ശനത്തില്‍ കുടുങ്ങിയത്. സംഭവം കണ്ടെത്തിയതോടെ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും ഡി എം ഒ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇവരുടെ വിശദീകരണത്തിന് ശേഷം ഡോക്ടര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. ആശുപത്രിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ടിന്റെ വിശദീകരണവും ആരോഗ്യ വകുപ്പ് പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സൂപ്രണ്ടിന് വകുപ്പ് തല നടപടികള്‍ നേരിടേണ്ടി വരും. പരിശോധനയില്‍ മറ്റ് ചില പ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഡി എം ഒ പ്രതികരിച്ചു. കഴിഞ്ഞ ദിവസം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡി എം ഒ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Sharing is caring!