മന്ത്രി കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയല്ല, ഉന്നത വിവരക്കേടുള്ള മന്ത്രി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ

വളാഞ്ചേരി: കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയല്ല, ഉന്നത വിവരക്കേടുള്ള മന്ത്രിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ പറഞ്ഞു.ചട്ടങ്ങളും നിയമങ്ങളും ലംഘിക്കാനുള്ളതാണെന്ന് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മന്ത്രി നിലക്കു നിന്നില്ലെങ്കില്‍ നിലക്കുനിര്‍ത്തേണ്ട ബാധ്യത ജനങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും
മാര്‍ക്കും തൊഴിലും ഭൂമിയും ദാനം നല്‍കുന്നത് ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രിമാര്‍ പതിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ദത്തുപുത്രന് കളങ്കിതനാണ് എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം വളാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
RECENT NEWS

ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ട മധ്യവയസ്കയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
അരീക്കോട്: ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നമ്പർ ശേഖരിച്ച് പരിചയെപ്പെട്ട മധ്യവയസ്കയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പുത്തൻപള്ളി തൈവളപ്പിൽ മുഹമ്ദ് ഷഫീഖ് (45)നെയാണ് [...]