മൊബൈല്‍ ഫോണില്‍ വിളിച്ച് ആദ്യം പരിചയപ്പെട്ടു. ശേഷം നല്ല ബന്ധം സ്ഥാപിച്ചു. അവസാനം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രതിയുടെ സുഹൃത്തിന്റെ വാടക ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുപോയി പീഡിപ്പിച്ചു യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണില്‍  വിളിച്ച് ആദ്യം പരിചയപ്പെട്ടു. ശേഷം നല്ല ബന്ധം സ്ഥാപിച്ചു.  അവസാനം വിവാഹം കഴിക്കാമെന്ന്  വാഗ്ദാനം നല്‍കി പ്രതിയുടെ  സുഹൃത്തിന്റെ  വാടക ക്വാര്‍ട്ടേഴ്സില്‍  കൊണ്ടുപോയി പീഡിപ്പിച്ചു  യുവാവ് അറസ്റ്റില്‍

മലപ്പുറം: യുവതിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ആദ്യം പരിചയപ്പെടുകയും ശേഷം നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്നു ഫോണിലുടെ നിരന്തം സംസാരിച്ചാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചു. അവസാനം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രതിയുടെ സുഹൃത്തിന്റെ വാടക ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. കേസില്‍ യുവാവ് അറസ്റ്റില്‍. വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച യുവാവിനെ വളാഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്.

തിരൂര്‍ പുറത്തൂര്‍ മേടന്‍ നമ്പ്രത്ത് റംഷാദി (47) നെയാണ് വളാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ ടി.മനോഹരന്‍ അറസ്റ്റ് ചെയ്തത്. 2019 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വളാഞ്ചേരി മുക്കിലപീടികയില്‍ പ്രതിയുടെ സുഹൃത്തിന്റെ വാടക വീട്ടില്‍ കൊണ്ട് വന്ന് ലൈഗീഗാതിക്രമം കാട്ടുകയായിരുന്നു. അന്വേഷണാവസ്ഥയില്‍ ഒളിവില്‍ പോയ റംഷാദ് ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലൂടെ വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിയ റംഷാദിനെ അറസ്റ്റ് ചെയ്ത് അന്വേഷണ നടപടികളും മെഡിക്കല്‍ പരിശോധന, പൊട്ടന്‍സിടെസ്റ്റ് എന്നിവയ്ക്ക് ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഒ മാരായ ടി. ശിവകുമാര്‍, ജി. അനില്‍കുമര്‍, എം.ജെറീഷ്, സുനില്‍ ദേവ് എന്നിവരുമുണ്ടായിരുന്നു.

Sharing is caring!