കൂടത്തായികേസില്‍ ജോളിയുമായി ഇടപാട്; ആരോപണവിധേയനായ മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മോയിനെ മദ്രസ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി

കൂടത്തായികേസില്‍ ജോളിയുമായി ഇടപാട്; ആരോപണവിധേയനായ മുസ്ലിംലീഗ് നേതാവ്  ഇമ്പിച്ചി മോയിനെ മദ്രസ പ്രസിഡന്റ്  സ്ഥാനത്തുനിന്ന് മാറ്റി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ ആരോപണവിധേയനായ മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മോയിനെ കൂടത്തായി നൂറുല്‍ ഇസ്ലാം മദ്രസ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. തിങ്കളാഴ്ച ചേര്‍ന്ന മദ്രസാ കമ്മിറ്റിയുടെതാണ് ഈ തീരുമാനം.
മുസ്ലിംലീഗ് ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഇമ്പിച്ചി മോയിനെ ആരോപണം ഉയര്‍ന്നതോടെ ലീഗ് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസാ കമ്മിറ്റി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്നത്. കേസിലെ മുഖ്യപ്രതി ജോളിക്ക് പൊന്നാമറ്റം വീടും സ്ഥലവും സ്വന്തമാക്കാന്‍ ഇമ്പിച്ചി മോയി സഹായിച്ചെന്നും പഞ്ചായത്തിലും വില്ലേജ് ഓഫീസിലും ജോളിക്കുവേണ്ടി ഇടപെട്ടുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇമ്പിച്ചി മോയിന്റെ വീട്ടിലും മകന്റെ കടയിലും പൊലീസ് റെയ്ഡ് നടത്തി. ജോളിയുടെ റേഷന്‍ കാര്‍ഡ് മകന്റെ കടയില്‍നിന്നാണ് കണ്ടെടുത്തത്.

Sharing is caring!