മലപ്പുറം മൂത്തേടം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം മൂത്തേടം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ: മൂത്തേടം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മൂത്തേടം കാരാപ്പുറം ചെമ്മന്‍തിട്ട സ്വദേശി വട്ടകണ്ടന്‍ മുജീബാണ് (43) സൗദിയിലെ റാബിക്കില്‍ ഇന്നലെ വൈകിട്ട് വാഹനാപകടത്തില്‍ മരിച്ചത്. ജിദ്ദയില്‍നിന്ന് കച്ചവട സാധനവുമായി യാമ്പുവില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രക്കുമായി ഇദ്ദേഹത്തിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. മയ്യിത്ത് റാബിഗ് ജനറല്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിലാണ് മുജീബ് ജോലി ചെയ്ത് വന്നിരുന്നത്.

Sharing is caring!