കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ഥിക്ക് റഗുലറൈസ് ചെയ്യാന്‍ മന്ത്രി ജലീല്‍ ശിപാര്‍ശ ചെയ്തു
തേഞ്ഞിപ്പലം:മന്ത്രിയുടെ അദാലത്ത് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ശിപാര്‍ശയനുസരിച്ച് പാലക്കാട് വികേ്ടാറിയ കോളജിലെ യോഗ്യത കുറഞ്ഞ സ്‌പോര്‍ട്‌സ് താരത്തിന് നല്‍കിയ എം എസ് സി ഫിസിക്‌സ് കോഴ്‌സ് കഴിഞ്ഞ കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക്ക് കൗണ്‍സില്‍ യോഗത്തില്‍ റഗുലറൈസ് ചെയ്തത്. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, വാഴ്‌സിറ്റി ഫിസിക്‌സ് പഠന വകുപ്പ് മേധാവി എന്നിവരുടെ എതിര്‍പ്പു വകവെക്കാതെയായിരുന്നു ഒരു സിന്‍ഡിക്കേറ്റംഗം മന്ത്രി തന്നെ നേരിട്ട് ഏല്‍പിച്ചെന്ന് പറഞ്ഞ് യോഗത്തില്‍ അവതരിപ്പിച്ച് കോഴ്‌സ് റഗുലറൈസ് ചെയ്തത്. തീരുമാനം വിവാദമായി മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ആയപ്പോള്‍ അക്കാദമിക് കൗണ്‍സില്‍ യോഗത്തിന്റെ മിനുറ്റ്‌സ് തിരുത്തി തീരുമാനം മാറ്റിമറിക്കാനാണ് നീക്കം നടക്കുന്നത്.
മറ്റ് സര്‍വകലാശാലകളിലേതു പോലെ കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ മന്ത്രി നടത്തിയ അദാലത്തിലെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ നിയമലംഘനം നടത്തിയതിന് രേഖകള്‍ പുറത്ത് വന്നതോടെ മന്ത്രിക്കെതിരെയുള്ള കുരുക്ക് മുറുകുകയാണ്. കാലിക്കറ്റിലെ അക്കാദമിക് കൗണ്‍സില്‍ യോഗം കഴിഞ്ഞ മാസം 26ന് നടന്നെങ്കിലും ഇതുവരെ മിനുറ്റ്‌സ് പുറത്തിറങ്ങിയിട്ടില്ല. യോഗം കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പ്രാഥമികമായി തയ്യാറാക്കിയ മിനുറ്റ്‌സ് വിതരണം ചെയ്യാറുള്ളതാണ്. ഇതില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഫൈനല്‍ മിനുറ്റ്‌സിലാണ് പുറത്തു വിടാറുള്ളത്. വിദ്യാര്‍ഥി സമര്‍പ്പിച്ച സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് തീരുമാനമെടുക്കാമെന്ന രീതിയിലാണ് മിനുറ്റ്‌സ് തിരുത്താന്‍ നീക്കം നടത്തുന്നത്. മിനുറ്റ്‌സ് തിരുത്താന്‍ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കാലിക്കറ്റ് വാഴ്‌സിറ്റി ഭരണ കാര്യാലയത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. കാലിക്കറ്റിലെ അദാലത്തിലെ വിവാദ തീരുമാനങ്ങള്‍ക്കെതിരെ എം എസ് എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. വിവാദമായ അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ എജുക്കേഷന്‍ ഫാക്കല്‍റ്റിയിലെ വിദ്യാര്‍ഥി പ്രതിനിധിയായി കെ.എം ഖലീല്‍ പങ്കെടുത്തിരുന്നു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]