മലപ്പുറം കുന്നുമ്മലിലെ കൂള്‍ബാറില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് വന്‍പൊട്ടിത്തെറി

മലപ്പുറം കുന്നുമ്മലിലെ  കൂള്‍ബാറില്‍ പാചകവാതക  സിലിണ്ടര്‍ ചോര്‍ന്ന്  വന്‍പൊട്ടിത്തെറി

മലപ്പുറം: മലപ്പുറം കുന്നുമ്മലിലെ കൂള്‍ബാറില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് വന്‍പൊട്ടിത്തെറി.
ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തെ കൂള്‍ബാറില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നാണ് ന്‍പൊട്ടിത്തെറിയുണ്ടായത്. വെള്ളിയാഴ്ച്ചയായതിനാല്‍ ഉച്ചയ്ക്കു ജുമാഅ നമസ്‌കരിക്കാന്‍ ജീവനക്കാര്‍ പള്ളിയില്‍ പോയതിനാല്‍ ആളപായം ഒഴിവായി. ഒന്നേകാലോടെയാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. കട പൂര്‍ണമായും അടച്ചിട്ടതിനാല്‍ ശക്തമായ വാതക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കടയുടെ ഇരുവശങ്ങളിലുമുള്ള ഷട്ടറുകള്‍ പെട്ടിത്തെറിച്ചു. വെള്ളിയാഴ്ച ആയതിനാല്‍ 12.30ന് കടയടച്ച് ജീവനക്കാര്‍ പള്ളിയില്‍ പോയിരുന്നു. ഈസമയം കടയ്ക്ക് സമീപവും ആളുകളില്ലായിരുന്നു. അടുക്കള പൂര്‍ണമായി കത്തിനശിച്ചു. മുന്‍ഭാഗം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലെ കടകള്‍ക്കും ഓഫീസുകള്‍ക്കും നേരിയ പരിക്കുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം ഫയര്‍ഫോഴ്‌സെത്തി ഗ്യാസ് ചോര്‍ച്ച നിയന്ത്രിച്ച് തീയണയ്ക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ അടിയന്തിര രക്ഷാപ്രവര്‍ത്തനം ദുരന്ത വ്യാപ്തി കുറച്ചു. നഗരത്തിലെ ഏറെ തിരക്കുപിടിച്ച സ്ഥലമാണിത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കടയ്ക്കുണ്ടായത്.

Sharing is caring!