ലോറിയിടിച്ച് ബൈക്ക് യാത്രികനായ മൊബൈല്‍ഷോപ്പിലെ സെയില്സ്മാന് മരിച്ചു

മഞ്ചേരി: ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പത്തിരിയാല്‍ കട്ടേക്കാടന്‍ ഉമ്മറിന്റെ മകന് മുര്‍ഷിദ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ നിലമ്പൂര്‍ മാരമംഗലത്താണ് അപകടം. എടക്കരയിലെ മൊബൈല്‍ഷോപ്പില്‍ സെയില്‍സ്മാനായ മുര്‍ഷിദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവെയാണ് അപകടം. നാട്ടുകാര്‍ മുര്‍ഷിദിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ മഞ്ചേരിയിലേക്കുള്ള വഴിമദ്ധ്യേ മരണപ്പെട്ടു. നിലമ്പൂര്‍ എസ് ഐ റസിയ ബംഗാളത്ത് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രി പത്തുമണിയോടെ പത്തിരിയാല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. അവിവാഹിതനായ മുര്‍ഷിദിന്റെ മാതാവ് : ഷരീഖ ബീവി. സഹോദരങ്ങള്‍: മുസ്തഫ, മുബഷിറ.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]