സിവില്‍ സര്‍വിസ് പരീക്ഷയെ കുറിച്ച് ജലീലിന് അടിസ്ഥാന ധാരണ പോലുംഇല്ല: ചെന്നിത്തല

കൊച്ചി: മാര്‍ക്ക് ദാന വിഷയത്തില്‍ നടപടി പുറത്തുവന്നതിന്റെ ജാള്യതയാണ് കെ.ടി ജലീലിനെന്ന് രമേശ് ചെന്നിത്തല. തന്റെ മകന് നേരെ കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണം വിഡ്ഢിത്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിവില്‍ സര്‍വിസ് പരീക്ഷയെ കുറിച്ച് അദ്ദേഹത്തിന് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. 2017ല്‍ സിവില്‍ സര്‍വിസ് പരീക്ഷയെഴുതി 210ാം റാങ്ക് കിട്ടിയതിലുള്ള വിഷമമാണ് ജലീലിനുള്ളത്. അപമാനിക്കുക മാത്രമാണ് ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു. ഒന്നാം റാങ്ക് കിട്ടിയ ആള്‍ക്ക് അഭിമുഖത്തില്‍ തന്റെ മകനേക്കാള്‍ മാര്‍ക്ക് കുറവായത് സ്വാധീനിച്ചത് കൊണ്ടാണെന്ന ആരോപണം വിഡ്ഢിത്തമാണ്. ഇതുകൊണ്ടൊന്നും ജലീല്‍ രക്ഷപ്പെടാന്‍ പോകുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.
മാര്‍ക്ക് ദാനം അന്വേഷിക്കുകയാണെങ്കില്‍ 2017ലെ സിവില്‍ സര്‍വിസ് പരീക്ഷയിലെ അഭിമുഖത്തില്‍ എഴുത്തുപരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാര്‍ഥിയേക്കാള്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവിന്റെ മകന് 30 മാര്‍ക്ക് ലഭിച്ചത് പരിശോധിക്കണമെന്നു കെ.ടി ജലീല്‍ ആവശ്യപ്പെട്ടതിന് മറുപടിപറയുകയായിരുന്നു ചെന്നിത്തല.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.