മലപ്പുറം ജില്ല മുസ്ലിംതീവ്രവാദികളുടെ കേന്ദ്രംതന്നെയെന്ന് ബിജെപി മലപ്പുറം ജില്ലാ നേതൃയോഗം
മലപ്പുറം: മലപ്പുറം ജില്ല മുസ്ലിം തീവ്രവാദികളുട കേന്ദ്രമാണെന്ന ബി.ജെ. പി യുടെ ആരോപണം ശരിവെക്കുന്നതാണ് പാലൂര് മോഹനചന്ദ്രന് വധക്കേസിലെ പ്രതികളുടെ അറസ്റ്റിലുടെ വെളിവാകുന്നതെന്ന് ബിജെപി മലപ്പുറം ജില്ലാ നേതൃയോഗം ആരോപിച്ചു. 24 വര്‍ഷം മുന്‍പ് നടന്ന കൊലപതാക കേസിലെ പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിയാത്തത് കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ തീവ്രവാദ പ്രീണനവും കേസ് അട്ടിമറിക്കാനുള്ള ഇടപെടലുകളുമാണ്. വളാഞ്ചേരി മഠത്തില്‍ താമി വധക്കേസിലും പോലീസ് അന്വേഷണം ഫലപ്രദമായിരുന്നില്ല. അതുകൊണ്ടാണ് പ്രസ്തുത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. ജില്ലയിലെ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം മനസിലാക്കി പ്രതിരോധിക്കുന്നതില്‍ പോലീസ് രഹസ്യാഅന്വേഷണ വിഭാഗവും പരാജയമാണ്. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തണം സജീവമാണെന്ന് എന്‍.ഐ.എ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു ഈ സാഹചര്യത്തില്‍ മുസ്ലിം ഭീകര സഘടനകളുടെ ഒളിതാവളങ്ങളും കേന്ദ്രങ്ങളും റൈഡ് നടത്താന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു ബി ജെ പി ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രന് അധ്വക്ഷത വഹിച്ചു.
തൃശ്ശൂര്‍ തൊഴിയൂര്‍ സുനില്‍ വധ കേസില്‍ ജംഇയ്യത്തുള്‍ ഇസ്ലാമിയ തീവ്രവാദ സംഘടനയിലെ രണ്ട് പേര് കൂടി ഇന്നലെ കൊളത്തൂരില്‍ പിടിയിലായത്. മലപ്പുറം കൊളത്തൂര്‍ ചെമ്മലശ്ശേരി പൊതുവകത്ത് ഇബ്രാഹിം മുല്ലയുടെ മകന് ഉസ്മാന് (5ഹ), തൃശ്ശൂര്‍ അഞ്ചങ്ങാടി നാലകത്തൊടിയില്‍ അബ്ദുള്ളയുടെ മകന് യൂസഫലി ( 52 ) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രഞ്ച് സംഘം അറസ്റ്റു ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതികളെ അറസ്റ്റു ചെയ്തത് കൃത്യം നടന്ന് 25 വര്‍ഷത്തിന് ശേഷം .മലപ്പുറം പാലൂര് മോഹനചന്ദ്രന് വധകേസിലും പ്രതികള്‍ ഉള്‍പ്പെട്ടതായി മൊഴി.
ജംഇയ്യത്തുല്‍ ഇസ്ലാമിയയുടെ സ്ഥാപക നേതാവായ ഉസ്മാന് 1992-96 കാലത്ത് പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ സിനിമാ തിയ്യേറ്ററുകള്‍ കത്തിക്കുക, കള്ള് ഷാപ്പുകള്‍ കത്തിക്കുക, നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകള്‍ ആക്രമിക്കുക തുടങ്ങി നിരവധി അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. 1995 ല്‍ വാടാനപ്പള്ളി രാജീവ് വധ കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് മുങ്ങി. തുടര്‍ന്ന് 1997ല്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും തുടര്‍ന്ന് ഹൈകോടതിയില്‍ അപ്പീല്‍ നല്കി ജാമ്യത്തിലിറങ്ങി. ഇതിനിടെയാണ് തൊഴിയൂര്‍ സുനില്‍ വധ കേസില്‍ ഉള്‍പ്പെട്ട പ്രതിയെ ചൊവ്വാഴ്ച രാത്രി മലപ്പുറം കൊളത്തൂരില്‍ ഒളിവില്‍ കഴിയവേ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ സുനിലിനെ വെട്ടി കൊല്ലുകയും വീട്ടുകാരെ അക്രമിച്ചതായും ഉസ്മാന് മൊഴി നല്കി. മൂന്നാം പ്രതിയായ യൂസഫലിയും വാടാനപ്പള്ളി രാജീവ് വധ കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട് അപ്പീലില്‍ ജാമ്യത്തിലിറങ്ങിയ ആളാണ്. തൊഴിയൂര്‍ വധകേസന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കി മറ്റൊരു വീട്ടില്‍ ഒളിവില്‍ കഴിയവേ ബുധനാഴ്ച പുലര്‍ച്ചെയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ അറസ്റ്റു ചെയ്തത്. ജംഇയ്യത്തുല്‍ ഇസ്ലാമിയയുടെ സജീവ പ്രവര്‍ത്തകനായ യൂസഫലി വാള് ഉപയോഗിച്ച് അക്രമം നടത്തുന്നതിനെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും ബി ജെ പി പ്രവര്‍ത്തകനായ മലപ്പുറം കൊളത്തൂര്‍ മോഹനചന്ദ്രന് വധകേസിലും ഇവര്‍ ഉള്‍പ്പെട്ടതായി വ്യക്തമായതായി ഡിവൈഎസ്പി കെ എ സുരേഷ് ബാബു അറിയിച്ചു.
മോഹനചന്ദ്രന് വധകേസ് പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ഡി ജി പി ടോമിന് തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയതായും ആ കേസിലേക്ക് ഉസ്മാനേയും യൂസഫലിലേയും അറസ്റ്റു ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു. തൊഴിയൂര്‍ വധകേസിലും മോഹനചന്ദ്രന് വധകേസിലും പ്രതികള്‍ ഉപയോഗിച്ച ജീപ്പ് 25 വര്‍ഷങ്ങള്‍ക്കു ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി .
അന്വേഷണത്തിന് ഡിവൈഎസ്പിക്കു പുറമേ സി ഐ കെ എം ബിജു, എ എസ് ഐ അജിത് കുമാര്‍, സീനിയര്‍ സി പി ഒ മാരായ വിനോദ് കുമാര്‍, ജയപ്രകാശ്, രാജേഷ് എന്നിവരുമുണ്ടായിരുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]