ബസിടിച്ച് വീഴ്ത്തിയ യാത്രികനെ ആശുപത്രിയിലെത്തിച്ചത് മറ്റൊരു ബസ് ഡ്രൈവര്‍

ബസിടിച്ച് വീഴ്ത്തിയ യാത്രികനെ ആശുപത്രിയിലെത്തിച്ചത്  മറ്റൊരു ബസ് ഡ്രൈവര്‍

കോട്ടക്കല്‍: ദേശീയപാത പാലത്തറയില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ബുള്ളറ്റ് യാത്രികനെ ബസിനിടയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രയില്‍ എത്തിച്ച മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം. വളാഞ്ചേരി കോട്ടക്കല്‍ റൂട്ടില്‍ ഓടുന്ന വടക്കന്‍ ബസിലെ ഡ്രൈവര്‍ കോട്ടൂര്‍ പെരുങ്കുളം സ്വദേശി സനീഷ് ബാബുവിനെ ( 25) തേടി അഭിനന്ദനം പ്രവഹിക്കുകയാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ചെറുമുക്ക് സ്വദേശിയായ കോഴിക്കാട്ടില്‍ മുഹമ്മദലിയാണ് അപകടത്തില്‍പ്പെട്ടത്.അപകടം വരുത്തിയ ഷണ്‍മുഖ ബസിന്റെ പിറകിലായിരുന്നു ബാബു ഓടിച്ച ബസ്.മുഹമ്മദലി രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടതോടെ ഡ്രൈവര്‍ സീറ്റില്‍ നിന്നുമിറങ്ങി ഇയാളെ താങ്ങിയെടുത്ത ശേഷം ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ശേഷം മുഹമ്മദലി മരിച്ചു.
അപകട സ്ഥലത്ത് മറ്റുള്ളവര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഇടയിലായിരുന്നു ബാബുവിന്റെ മാതൃക പ്രവര്‍ത്തനം. ശേഷം രക്തം പുരണ്ട ഷര്‍ട്ടുമണിഞ്ഞാണ് യാത്ര തുടര്‍ന്നത്.പെരുങ്കുളം യൂത്ത് ലീഗിന്റെ ആദരമാണ് സനീഷ് ബാബു ഏറ്റുവാങ്ങിയത്.മുന്‍സിപ്പല്‍ മുസ്ലീം ലീഗ് ജന:സെക്രട്ടറി സാജിദ് മങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു.മുഹ്‌സിന്‍ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ ബസ് സ്റ്റാഡിലായിരുന്നു ചടങ്ങ്.

Sharing is caring!