പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഓഫീസ് മുറ്റത്ത് പത്തിവിടര്‍ത്തി മൂര്‍ഖന്‍

പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഓഫീസ് മുറ്റത്ത്  പത്തിവിടര്‍ത്തി മൂര്‍ഖന്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഓഫീസ് മുറ്റത്ത് മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി. പാമ്പ് ഫണം വിടര്‍ത്തിയതോടെ നിരവധി നാട്ടുകാരും സ്റ്റേഷന്‍ പരിസരത്ത് പൊലീസുകാര്‍ക്കൊപ്പംകൂടി.
ഡിവൈഎസ്പി ഓഫീസിന്റെ മതിലിനോടുചേര്‍ന്നാണ് മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തിനിന്നത്. പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ കൂടിയെങ്കിലും പാമ്പ് ഇഴഞ്ഞ് രക്ഷപ്പെടാതെ കൂടുതല്‍നേരം പത്തിവിടര്‍ത്തിനിന്നു. ഒടുവില്‍ പൊലീസുകാര്‍തന്നെ പാമ്പിനെ പിടികൂടി വനപാലകരെ ഏല്‍പ്പിച്ചു.

Sharing is caring!