ജംഇയ്യത്തുള്‍ ഇസ്ലാമിയ തീവ്രവാദ സംഘടനയിലെ രണ്ട് പേര് കൂടി മലപ്പുറം കൊളത്തൂരില്‍ അറസ്റ്റില്‍

കൊളത്തൂര്‍: തൃശ്ശൂര്‍ തൊഴിയൂര്‍ സുനില്‍ വധ കേസില്‍ ജംഇയ്യത്തുള്‍ ഇസ്ലാമിയ തീവ്രവാദ സംഘടനയിലെ രണ്ട് പേര് കൂടി പിടിയിലായി.
മലപ്പുറം കൊളത്തൂര്‍ ചെമ്മലശ്ശേരി പൊതുവകത്ത് ഇബ്രാഹിം മുല്ലയുടെ മകന് ഉസ്മാന് (51), തൃശ്ശൂര്‍ അഞ്ചങ്ങാടി നാലകത്തൊടിയില്‍ അബ്ദുള്ളയുടെ മകന് യൂസഫലി ( 52 ) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രഞ്ച് സംഘം അറസ്റ്റു ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതികളെ അറസ്റ്റു ചെയ്തത് കൃത്യം നടന്ന് 25 വര്‍ഷത്തിന് ശേഷം .മലപ്പുറം പാലൂര് മോഹനചന്ദ്രന് വധകേസിലും പ്രതികള്‍ ഉള്‍പ്പെട്ടതായി മൊഴി.
ജംഇയ്യത്തുല്‍ ഇസ്ലാമിയയുടെ സ്ഥാപക നേതാവായ ഉസ്മാന് 1992-96 കാലത്ത് പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ സിനിമാ തിയ്യേറ്ററുകള്‍ കത്തിക്കുക, കള്ള് ഷാപ്പുകള്‍ കത്തിക്കുക, നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകള്‍ ആക്രമിക്കുക തുടങ്ങി നിരവധി അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. 1995 ല്‍ വാടാനപ്പള്ളി രാജീവ് വധ കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് മുങ്ങി. തുടര്‍ന്ന് 1997ല്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും തുടര്‍ന്ന് ഹൈകോടതിയില്‍ അപ്പീല്‍ നല്കി ജാമ്യത്തിലിറങ്ങി. ഇതിനിടെയാണ് തൊഴിയൂര്‍ സുനില്‍ വധ കേസില്‍ ഉള്‍പ്പെട്ട പ്രതിയെ ചൊവ്വാഴ്ച രാത്രി മലപ്പുറം കൊളത്തൂരില്‍ ഒളിവില്‍ കഴിയവേ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ സുനിലിനെ വെട്ടി കൊല്ലുകയും വീട്ടുകാരെ അക്രമിച്ചതായും ഉസ്മാന് മൊഴി നല്കി. മൂന്നാം പ്രതിയായ യൂസഫലിയും വാടാനപ്പള്ളി രാജീവ് വധ കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട് അപ്പീലില്‍ ജാമ്യത്തിലിറങ്ങിയ ആളാണ്. തൊഴിയൂര്‍ വധകേസന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കി മറ്റൊരു വീട്ടില്‍ ഒളിവില്‍ കഴിയവേ ബുധനാഴ്ച പുലര്‍ച്ചെയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ അറസ്റ്റു ചെയ്തത്. ജംഇയ്യത്തുല്‍ ഇസ്ലാമിയയുടെ സജീവ പ്രവര്‍ത്തകനായ യൂസഫലി വാള് ഉപയോഗിച്ച് അക്രമം നടത്തുന്നതിനെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും ബി ജെ പി പ്രവര്‍ത്തകനായ മലപ്പുറം കൊളത്തൂര്‍ മോഹനചന്ദ്രന് വധകേസിലും ഇവര്‍ ഉള്‍പ്പെട്ടതായി വ്യക്തമായതായി ഡിവൈഎസ്പി കെ എ സുരേഷ് ബാബു അറിയിച്ചു. മോഹനചന്ദ്രന് വധകേസ് പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ഡി ജി പി ടോമിന് തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയതായും ആ കേസിലേക്ക് ഉസ്മാനേയും യൂസഫലിലേയും അറസ്റ്റു ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു. തൊഴിയൂര്‍ വധകേസിലും മോഹനചന്ദ്രന് വധകേസിലും പ്രതികള്‍ ഉപയോഗിച്ച ജീപ്പ് 25 വര്‍ഷങ്ങള്‍ക്കു ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി .
അന്വേഷണത്തിന് ഡിവൈഎസ്പിക്കു പുറമേ സി ഐ കെ എം ബിജു, എ എസ് ഐ അജിത് കുമാര്‍, സീനിയര്‍ സി പി ഒ മാരായ വിനോദ് കുമാര്‍, ജയപ്രകാശ്, രാജേഷ് എന്നിവരുമുണ്ടായിരുന്നു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും