വേശ്യാ പരാമര്‍ശത്തില്‍മാപ്പ് പറഞ്ഞ് ഫിറോസ് കുന്നുംപുറമ്പില്‍

മലപ്പുറം: വേശ്യാ പരാമര്‍ശത്തില്‍മാപ്പ് പറഞ്ഞ് ഫിറോസ് കുന്നുംപുറമ്പില്‍.അത്തരമൊരു വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായിട്ട് രോഗികള്‍ക്കൊപ്പമായിരുന്നു. എല്ലാ ആളുകളുടേയും വേദന തലയില്‍ കിടക്കുമ്പോഴായിരുന്നു അനാവശ്യ വിവാദങ്ങള്‍ കേള്‍ക്കുന്നത്. അപ്പോള്‍ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായെങ്കില്‍ ക്ഷമിക്കണം’ ഫിറോസ് പറഞ്ഞു.
അതേസമയം ഫിറോസിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പെണ്‍കുട്ടിയെന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളേയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാകില്ല. ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുനയാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല.
ഇങ്ങനെയുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണണെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു.ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്ലെയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വകത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് നേതാവുമായ എം.സി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യാ പരാമര്‍ശം.
RECENT NEWS

ലഹരി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കം, കോട്ടക്കലില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പടുത്തി
കോട്ടക്കല്‍: ആളൊഴിഞ്ഞ പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ അസം സ്വദേശിയുടെ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുപ്രസിദ്ധ റൗഡിയടക്കം നാല് പ്രതികളെ കൊട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരനായ ഹബീല്‍ ഹുസൈനാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. വിവിധ [...]