മന്ത്രിപദമൊഴിഞ്ഞ ഇബ്രാഹിംകുഞ്ഞ് മൂന്നരവര്‍ഷത്തിനിടെ ദുബായ്ക്കു പറന്നത് 70തവണ
കൊച്ചി: മന്ത്രിപദമൊഴിഞ്ഞ ഇബ്രാഹിംകുഞ്ഞ് മൂന്നരവര്‍ഷത്തിനിടെ ദുബായ്ക്കു പറന്നത് 70 തവണ! ഉംറ അനുഷ്ഠിക്കാന്‍ സൗദിയിലേക്കു പോയയാള്‍ ഇപ്പോള്‍ ദുബായില്‍, വിദേശത്തെ ബിനാമി ഇടപാടുകളും അന്വേഷിക്കുന്നു. 2016നു ശേഷമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വിവാദ ദുബായ് യാത്രകള്‍. ഉംറ അനുഷ്ഠിക്കാന്‍ സൗദിയിലേക്കു പോയ ഇബ്രാഹിംകുഞ്ഞ് ഇപ്പോള്‍ ദുബായിലുണ്ടെന്നും വിജിലന്‍സിനു വിവരം ലഭിച്ചു. കൊച്ചിയില്‍നിന്നു സൗദിയിലേക്കു നേരിട്ടു വിമാന സര്‍വീസുള്ളപ്പോള്‍ എന്തിനാണു ദുബായില്‍ പോയതെന്നു വിജിലന്‍സ് അന്വേഷിക്കുന്നു. കൊച്ചിയില്‍നിന്നു സൗദിയിലേക്കു നേരിട്ടു വിമാന സര്‍വീസുള്ളപ്പോള്‍ എന്തിനാണു ദുബായില്‍ പോയതെന്നു വിജിലന്‍സ് അന്വേഷിക്കുന്നു. ദുബായില്‍ ഇബ്രാഹിംകുഞ്ഞിനു ബിനാമി ഇടപാടുകളുണ്ടോയെന്നും പരിശോധിക്കും. പാലാരിവട്ടം അഴിമതി നടന്ന 2012-14 കാലയളവിനുശേഷം ഇബ്രാഹിംകുഞ്ഞിന്റെ ഉറ്റബന്ധുക്കളുടെ സ്വത്തുവിവരമാണിപ്പോള്‍ വിജിലന്‍സ് അന്വേഷിക്കുന്നത്.
പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് ഇബ്രാഹിംകുഞ്ഞിനു നിര്‍ദേശം
കൊച്ചി: ഉപതെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ മുസ്ലിം ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞിനു യു.ഡി.എഫ്. നേതൃത്വത്തിന്റെ നിര്‍ദേശം. പാലാരിവട്ടം അഴിമതി ആരോപണം തിരിച്ചടിയാകുമെന്നതിനാലാണിത്. ഇതേതുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് വിദേശത്തേക്കു പോയതെന്നു ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്ത് പാര്‍ട്ടിയിലെ മറ്റു പ്രമുഖനേതാക്കളെല്ലാം പ്രചാരണരംഗത്തു സജീവമാണ്.
ഇതിനിടെ മരടില്‍ തീരപരിപാലനനിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൂന്നപേരെ അറസ്റ്റ് ചെയ്തു. മരട് പഞ്ചായത്ത് ആയിരുന്നപ്പോഴുള്ള രണ്ടു മുന്‍ ഉദ്യോഗസ്ഥര്‍, ഒരു ബില്‍ഡര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
എച്ച്.ടു.ഒ. ഹോളിഫെയ്ത്ത് ഫ്ളാറ്റ് എം.ഡി. സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരാണു അറസ്റ്റിലായത്. ജയറാം എന്ന മുന്‍ ക്ളര്‍ക്കിനെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. അറസ്റ്റിലായവരെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരി പറഞ്ഞു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൂന്നപേരെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
വഞ്ചന കുറ്റത്തിന് സെക്ഷന്‍ 13(1), 13(2),, ഐ.പി.സി. സെക്ഷന്‍ 120 ബി(ക്രിമിനല്‍ ഗൂഡാലോചന),പലര്‍ ചേര്‍ന്ന് ഒരു ക്രിമിനല്‍ കുറ്റം നടത്തുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചതിന് വകുപ്പ് 34 എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അഴിമതി നിരോധന വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
ആല്‍ഫാ സെറീന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാതാവായ പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്നു പരിഗണിക്കും. ചെന്നൈയിലുള്ള ജയിന്‍ കോറല്‍കേവ് ഉടമ സന്ദീപ് മേത്ത, ഗോള്‍ഡന്‍ കായലോരാം ഫ്ളാറ്റ് സമുച്ചയമുടമകളായ കെ.പി.വര്‍ക്കി, വി.എസ്. ബില്‍ഡേഴ്സ് എന്നിവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മരടിലെ മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫിനെ കഴിഞ്ഞ ദിവസങ്ങളില്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. നിര്‍ണായകമായ തെളിവുകള്‍ അഷറഫില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കൈക്കൂലിക്കേസില്‍പ്പെട്ട് മുമ്പ് വിജിലന്‍സ് അറസ്റ്റ് ചെയ്ത് വ്യക്തിയാണ് അഷറഫ്. ഈ കേസില്‍ നാലുവര്‍ഷം ശിക്ഷിക്കപ്പെട്ട അഷറഫിനെ സര്‍വീസില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് രേഖകളാണ് മരട് നഗരസഭയില്‍ നിന്ന് ചട്ടലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരിക്കുന്നത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]