തിരൂരില്‍ കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ ഇടിച്ച് മരിച്ചു
തിരൂര്‍: കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം.
തിരൂര്‍ മുത്തൂര്‍ തൈവളപ്പില്‍ മരക്കാരുടെ മകള്‍ ഷെന്‍സയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഷെന്‍സ റെയില്‍പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. റെയില്‍പാതയോരത്താണ് ഇവരുടെ വീട്. പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിനിനു മുന്നിലാണ് ഷെന്‍സ അകപ്പെട്ടത്. മാതാവ്: ഹൈറുന്നീസ. രണ്ട് സഹോദരങ്ങളുണ്ട്.മൃതദേഹം ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ മോര്‍ച്ചറിയില്‍.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]