ദേശീയ അവാര്‍ഡ് നേടി അഭിമാനമായി മലപ്പുറത്തിന്റെ സ്വന്തം അശ്വതി രാജ്

മലപ്പുറം: ഓള് ഇന്ത്യാ ഡാന്‍സേഴ്സ് അസോസിയേഷന്റെ നട്വര് ഗോപീകൃഷ്ണ നാഷണല്‍ അവാര്‍ഡിന് അശ്വതി രാജ് അര്‍ഹയായി. ചത്തിസ്ഗഢിലെ ബിലായിയില്‍ വെച്ചുനടന്ന നാഷണല്‍ ഡാന്‍സ് ആന്റ് മ്യൂസിക്ക് ഫെസ്റ്റിവലില്‍ കേരള നടനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. തിരൂര്‍ തൃക്കണ്ടിയൂര്‍ രാജേശ്വരന് സുമ ദമ്പതിമാരുടെ മകളായ അശ്വതി, കേരള നടനത്തില്‍ സദനം റഷീദിന്റെ ശിഷ്യയാണ്. കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലെ ഒന്നാവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയാണ്. പതിമൂന്നുവര്ഷകാലമായി നൃത്തം അഭ്യസിക്കുന്നു. കലാമണ്ഡലം റെജിശിവകുമാറാണ് ആദ്യഗുരു. കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യമാണ്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]